ഇത്രത്തോളം ജയം തന്ന…
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)
ഇനിയും കൃപ തോന്നി കരുതിടണമേ
ഇനിയും നടത്തണെ തിരുഹിതംപോൽ (2)
(ഇത്രത്തോളം..)
നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ (2)
നടത്തിയ വിധങ്ങൾ ഓർത്തിടുമ്പോൾ
നന്ദിയോടെ നാഥനു സ്തുതി പാടിടാം (2)
(ഇത്രത്തോളം..)
സാദ്ധ്യതകളോ അസ്തമിച്ചുപോയപ്പോൾ
സോദരങ്ങളോ അകന്നങ്ങുമാറിയപ്പോൾ (2)
സ്നേഹത്താൽ വീണ്ടെടുക്കും യേശുനാഥൻ
സകലത്തിലും ജയം നൽകുമല്ലോ (2)
( ഇത്രത്തോളം..)
ഉയർക്കില്ലെന്ന് ശതഗണം വാദിക്കുമ്പോൾ
തകർക്കുമെന്ന് ഭീതിയും മുഴക്കീടുമ്പോൾ (2)
പ്രവൃത്തിയിൽ വലിയവൻ യേശുനാഥൻ
കൃപനൽകും ജയഘോഷമുയർത്തിടുവാൻ (2)
(ഇത്രത്തോളം…)