പന്തക്കുസ്താ നാളിൽ മുൻമഴ പെയ്യിച്ച
പന്തക്കുസ്താ നാളിൽ മുൻമഴ പെയ്യിച്ച
പരമപിതാവേ പിൻമഴ നൽക
പിൻമഴ പെയ്യേണം മാലിന്യം മാറേണം
നിൻ ജനമുണർന്നു വേല ചെയ്യുവാൻ
(പന്തക്കുസ്ത….)
മുട്ടോളമല്ല അരയോളം പോരാ
വലിയൊരു ജീവ നദിയൊഴുക്കാൻ
നീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാത്ത
നീരുറവ ഇന്നുതുറക്ക നാഥാ
(പന്തക്കു …….)
ചലിക്കുന്ന എല്ലാപ്രാണികളുമിന്ന്
ചലനമുണ്ടാക്കി ജീവൻ പ്രാപിക്കാൻ
ചൈതന്യം നൽകേണം നവജീവൻ വേണം
നിത്യതയിലെത്തി ആശ്വസിച്ചീടാൻ
(പന്തക്കു……..)
സൈന്യത്താലുമല്ല ശക്തിയാലുമല്ല
ദൈവത്തിന്റെ ആത്മ ശക്തിയാല
ആർത്തു പാടി സ്തുതിക്കാം
ഹല്ലേലൂയ പാടാം ആണിക്കല്ലു കയറ്റാം
ദൈവസഭ പണിയാം
(പന്തക്കുസ്ത……)