രണ്ടാം വരവിൽ അമ്മേ മേരി കന്യാമാതാവെ
രണ്ടാം വരവിൽ അമ്മേ മേരി കന്യാമാതാവെ
കർത്താവിൻ വരവിനു വേണ്ടി ലോകമൊരുക്കണമെ
സുവിശേഷം തീ പോലെങ്ങും കത്തി പടരട്ടെ
കർത്താവിനെ ഇനിയെല്ലാവരും
രക്ഷകനും നാഥനുമായ് ഉദ്ഘോഷിക്കട്ടെ (2)
സുവിശേഷത്തിൻ ദൂതു വിളമ്പാൻ
നമ്മൾ പോകുമ്പോൾ – നമ്മുടെ അമ്മയായ മറിയം നിത്യം കൂടെ നടക്കുന്നു
മനസ്സിൽ ശക്തി നിറയ്ക്കുന്നു – ആഹാ
അമ്മയ്ക്കൊപ്പം ഉത്സാഹത്തോടോടി നടന്നീടാം (2)
കർത്താവിനെ…
ആദ്യ പെന്തക്കുസ്താ യിൽ നീ നായികയായല്ലോ
ഇനിയൊരു പുത്തൻ പന്തക്കുസ്താ കാണാൻ
ലോകമൊരുക്കണമെ