Anthyakala Abhishekam… Lyrics

അന്ത്യകാല അഭിഷേകം

Advertisements

അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തുകാല സമയമല്ലോ
ആത്മാവിൽ നിറയ്ക്കണമേ.

തീ പോലെ ഇറങ്ങണമെ
അഗ്നിനാവായി പതിയണമേ.
കൊടുംങ്കാറ്റായി വീശണമേ
ആത്മ നദിയായി ഒഴുകണമേ.

അസ്ഥിയുടെ താഴ്‌വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു.
അധികാരം പകരണമേ
ഇനി ആത്മാവിൽ പ്രവചിച്ചീടാൻ.

തീ പോലെ…

കാർമ്മലിലെ പ്രാർത്ഥനയിൽ
ഒരു കൈ മേഘം ഞാൻ കാണുന്നു.
ആഹാബ് വിറച്ച പോലെ
അഗ്നി മഴയായി പെയ്യണമേ.

തീ പോലെ…

സീനായ് മലമുകളിൽ
ഒരു തീ ജ്വാല ഞാൻ കാണുന്നു
ഇസ്രായേലിൽ ദൈവമേ
ആ തീ എന്നിൽ നിറയ്ക്കണമേ.

തീ പോലെ…

അന്ത്യകാല…

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment