പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ…
പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ
ശ്ലീഹന്മാരിൽ നിറഞ്ഞപോൽ
അഭിഷേകം ചെയ്യണമേ.
നിറയണമേ നിറയണമേ
കവിയണമേ കവിഞ്ഞൊഴുകണമേ.
ജോർദ്ദാൻ നദികരയിൽ പ്രാവിന്റെ രൂപത്തിൽ വന്ന്
അഭിഷേകമായി തീർന്ന പാവനാത്മാവേ
ലോകസുഖമേകും അശുദ്ധിയിൽ നിന്നും
കാത്തുരക്ഷിച്ചനുഗ്രഹമേകണമേ
നിറയണമേ നിറയണമേ
കവിയണമേ കവിഞ്ഞൊഴുകണമേ.
പെന്തക്കുസ്താനാളിൽ കൊടുംങ്കാറ്റിന്റെ വേഗത്തിൽ
അഗ്നിജ്വാലപോലെ വന്ന പാവനാത്മാവേ
നിന്നിൽ വിശ്വസിക്കുന്ന ഈ സമൂഹത്തിൽ നീ
അനുഗ്രഹമഴയായ് പെയ്തിറങ്ങണേ.
നിറയണമേ നിറയണമേ
കവിയണമേ കവിഞ്ഞൊഴുകണമേ.
സ്വർഗം തുറക്കുന്നതും ദൈവമിരിക്കുന്നതും
കാണുവാനെൻ ഉൾകണ്ണ് തുറന്നിടണേ
സ്റ്റെഫാനോസിനെ പോൽ എന്നും എന്നും ഞങ്ങളെ
സത്യത്തിന്റെ സാക്ഷികളാക്കണമേ
നിറയണമേ നിറയണമേ
കവിയണമേ കവിഞ്ഞൊഴുകണമേ.