പുതിയൊരു ജനനം നൽകും…
പുതിയൊരു ജനനം നൽകും പരിശുദ്ധാത്മാവേ
പുതിയൊരു ശക്തിയിൽ ഉണരാൻ
കൃപ നീ ചൊരിയണമേ.
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;
നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ.
ജോർദ്ദാൻ നദിയിൽ അന്നു പറന്നിറങ്ങിയപോൽ
വരദാനങ്ങളുമായ് ആഗതനാകണമേ.
മാലിന്യങ്ങൾ അകറ്റി അന്ധതയെല്ലാം നീക്കി
വിശ്വാസത്തിൽ ഉറയ്ക്കാൻ കൃപ നീ ചൊരിയണമേ.
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;
നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ.
സെഹിയോൻ ശാല തന്നിൽ തീനാവെന്നതുപോൽ
പാവനസ്നേഹവുമായി ആഗതനാകണമേ
സഹനം നിറയും ധരയിൽ ധീരതയോടെ ചലിക്കാൻ
അഗ്നിയിൽ സ്നാനം നല്കാൻ കൃപ നീ ചൊരിയണമേ.
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;
നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ.