യേശുനാഥന്റെ വാഗ്ദാനമേ…
യേശുനാഥന്റെ വാഗ്ദാനമേ
ദൈവിക ചൈതന്യമെ (2)
ത്രിത്വത്തിൽ മൂന്നാമനാം ദൈവമേ
ഞങ്ങളിൽ നിറയണമെ (2)
(യേശുനാഥന്റെ…)
ശക്തിയിൽ അഭിഷേകം
അഗ്നിയിലഭിഷേകം
വിശുദ്ധിയിലഭിഷേകം
ദാസരിലേകണമെ (2)
ഏലിയായിൽ നിറഞ്ഞവനെ
ഏലീശ്വായിൽ കവിഞ്ഞവനെ
സ്വർഗ്ഗീയ വാഗ്ദാന
ചൈതന്യമേ
അഭിഷേകം ചെയ്തിടണം… (2)
(ശക്തിയിൽ…)
ദാനിയേലിൽ നിറഞ്ഞവനെ
ദാവീദിൽ കവിഞ്ഞവനെ
സ്വർഗ്ഗീയ വാഗ്ദാന
ചൈതന്യമെ
അഭിഷേകം ചെയ്തിടണെ
(ശക്തിയിൽ…)
ശ്ലീഹന്മാരിൽ നിറഞ്ഞവനെ
കന്യാമറിയത്തിൽ കവിഞ്ഞവനെ
സ്വർഗ്ഗീയ വാഗ്ദാനം
ചൈതന്യമേ
അഭിഷേകം ചെയ്തിടണേ (2)
(ശക്തിയിൽ…)
(യേശുനാഥന്റെ…)