Ethrayum Dayayulla Mathave… Lyrics

എത്രയും ദയയുള്ള മാതാവേ…

എത്രയും ദയയുള്ള മാതാവേ – നിൻ
സങ്കേതം തേടി വരുന്നു ഞങ്ങൾ
നിൻ ചാരത്തോടിയണഞ്ഞവരെ നീ ഒരുനാളും
കൈവിടില്ലല്ലോ തായേ. (2)

ശരണം ഗമിപ്പൂ നിൻ തൃപ്പാദത്തിൽ
കരുണതൻ നിറകുടമാകുമമ്മേ
കനിവോടെ ഇവരെ നീ കാക്കണമേ
കന്യകമാരുടെ റാണി നീയേ.

എത്രയും ദയയുള്ള…

നെടുവീർപ്പും കണ്ണീരും കൈമുതലായ്
അലയുമീ പാപികൾ തനയരല്ലോ
അതിരില്ലാ നിൻദയാവായ്പിലിതാ
അഭയത്തിനണയുന്നു സാധുശീലർ.

എത്രയും ദയയുള്ള…

അവതാരം ചെയ്തൊരു വചനത്തിന്റെ
അമലയാം അംബികേ നന്മപൂർണ്ണേ
അവനിയിൽ സുതരുടെ യാചനകൾ
അലിവോടെ കേട്ടു നീ അഭയമേകു.

എത്രയും ദയയുള്ള…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment