Ninte Thakarchayil… Lyrics

നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ…

Advertisements

നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ
നിന്റെ തളർച്ചയിൽ ഒന്നുചേരാൻ
നിന്നെ താരാട്ടു പാടി ഉറക്കാൻ
ഇതാ ഇതാ നിന്റെ അമ്മ. (2)

സ്നേഹത്തോടെന്നെ
ഉദരത്തിൽ വഹിച്ച വളല്ലോ.
ത്യാഗത്തോടെന്നെ
കരങ്ങളിൽ താങ്ങിയോളല്ലോ.
നിൻ വേദനയിൽ നിൻ സഹനത്തീയിൽ
വിങ്ങിവിതുമ്പും നിൻ ഹൃദയക്കോണിൽ
നിർമ്മലസ്നേഹത്തെളിനീരു നൽകാൻ
ഇതാ ഇതാ നിന്റെ അമ്മ. (2)

നിന്റെ തകർച്ചയിൽ…

തിരുക്കുടുബത്തിൻ നാഥയാണമ്മ
തിരുസഭയുടെ നാഥയാണമ്മ
നിത്യം പരിശുദ്ധ മറിയമാണമ്മ
ഇതാ ഇതാ നിന്റെ അമ്മ (2)

പാപികൾക്കെന്നും ആശ്രയമായവളല്ലോ
പാപികൾക്കായെന്നും പ്രാർത്ഥിക്കുന്നവളല്ലോ
പാപച്ചേറ്റിൽ നീ പിടയുമ്പോൾ
സാന്ത്വനമേകാൻ നിന്റെ കണ്ണീരൊപ്പാൻ
നിന്നെ എന്നും മാറോടു ചേർക്കാൻ
ഇതാ ഇതാ നിന്റെ അമ്മ. (2)

നിന്റെ തകർച്ചയിൽ…

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment