Yeshuvinnamme Mathave… Lyrics

യേശുവിന്നമ്മേ മാതാവേ

യേശുവിന്നമ്മേ മാതാവേ
അരുമസുതർക്ക് ആലംബമേ.
ഇരുകൈകൾ നീട്ടി നീ വിളിക്കുന്നത്
ഞങ്ങളെയല്ലയോ.

പന്ത്രണ്ടു നക്ഷത്രമുടിയുള്ളോരമ്മേ
പാദാരവൃന്ദത്തിൽ ചന്ദ്രൻ.
സൂര്യവസ്ത്രം നീ അണിഞ്ഞിരിക്കുന്നു
സൂര്യനേക്കാളും നീ തേജസ്വി നീ.

യേശുവിന്നമ്മേ…

ഘോരസർപ്പത്തിന്റെ തല തകർക്കാനായ്
താതനയച്ചോരെന്നമ്മേ.
അമലമനോഹരി അമ്മയല്ലേ നീ
ഇപ്പോഴും എപ്പോഴും പ്രാർത്ഥിക്കണേ.

യേശുവിന്നമ്മേ…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment