സമുദ്ര താരമേ മേരി മാതേ…
സമുദ്ര താരമേ മേരി മാതേ
സ്വർഗ്ഗ തീരമേ മേരിമാതേ
ത്യാഗരൂപമേ മേരിമാതേ
സ്നേഹദീപമേ മേരിമാതേ
നിൻ സഹനം സുരലോകം
സ്തുതിയോടെ ഓർക്കുന്നു
നിൻ വിനയം ഇഹലോകം
അതിമോദം വാഴ്ത്തുന്നു
സമുദ്ര താരമേ…
വിനയാന്വിതനെ കനിവോടെ ദൈവമുയർത്തും എന്നതിന്
ഈ മന്നിൻ കൺമുമ്പിൽ മേരിയൊരടയാളം
മേരിയൊരടയാളം മന്നിൽ മേരിയൊരടയാളം
വിശ്വാസിക്ക് ഹൃദയതലത്തിൽ മേരിയൊരടയാളം
നിൻ സഹനം…
ദൈവത്തിൻ തിരുമുമ്പിൽ എളിയൊരു ദാസീ
ദൈവത്തിൻ കനിവാൽ നീ സ്വർഗ്ഗറാണി
പാപികളാകും മാനവ മക്കൾക്കെന്നും
പാവനമാകും മാർഗ്ഗം രാജകന്യാ
സമുദ്ര താരമേ…