Enikkay Karuthunnavan… Lyrics

എനിക്കായ് കരുതുന്നവൻ…

Advertisements

എനിക്കായ് കരുതുന്നവൻ
ഭാരങ്ങൾ വഹിക്കുന്നവൻ (2)
എന്നെ കൈവിടാത്തവൻ
യേശു എൻ കൂടെയുണ്ട് (2)

പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ
പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)
എന്തിനെന്നു ചോദിക്കില്ല ഞാൻ എന്റെ
നന്മക്കായെന്നറിയുന്നു ഞാൻ (2)

എരിതീയിൽ വീണാലും
അവിടെ ഞാൻ ഏകനല്ല
വീഴുന്നതോ തീയിലല്ല
എൻ യേശുവിൻ കരങ്ങളിലാം (2)

ഘോരമാം ശോധനയിൽ
ആഴങ്ങൾ കടന്നിടുമ്പോൾ
നടക്കുന്നതേശുവത്രേ
ഞാനവൻ കരങ്ങളിലാം (2)

ദൈവം എനിക്കനുകൂലം
അതു നന്നായറിയുന്നു ഞാൻ
ദൈവം അനുകൂലമെങ്കിൽ
ആർ എനിക്കെതിരായിടും (2)

എനിക്കായ്…

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment