ഇടറി വീഴുവാൻ ഇടതരല്ലേ നീ…
Advertisements
ഇടറി വീഴുവാൻ ഇടതരല്ലേ നീ യേശുനായകാ
ഇടവിടാതെ ഞാൻ നല്ലിടയനോടെന്നും
പ്രാർത്ഥിക്കുന്നിതാ.
മുൾക്കിരീടം ചാർത്തിയ ജീവദായകാ
ഉൾത്തടത്തിൽ തേങ്ങൽ നീ കേട്ടിടില്ലയോ.
ഇടറി വീഴുവാൻ…
മഹിയിൽ ജീവിതം മഹിതമാക്കുവാൻ
മറന്നുപോയ മനുജനല്ലോ ഞാൻ
അറിഞ്ഞിടാതെ ഞാൻ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീർ കണങ്ങളാൽ
അന്ധകാര വീഥിയിൽ തള്ളിടല്ലേ രക്ഷകാ
അന്തരംഗം നൊന്തുകേണിതാ.
ഇടറി വീഴുവാൻ…
വിശ്വമോഹങ്ങൾ ഉപേക്ഷിക്കുന്നു ഞാൻ
ചെയ്തപാപ പ്രായശ്ചിത്തമായ്
ഉലകിൽ വീണ്ടും ഞാൻ ഉലഞ്ഞുപോകല്ലേ
ഉടഞ്ഞൊരു പളുങ്കുപാത്രം ഞാൻ
എന്റെ ശിഷ്ടജന്മമോ നിന്റെ പാദലാളനം
എന്നുമാശ്രയം നീ മാത്രമേ.
ഇടറി വീഴുവാൻ…
Advertisements

Leave a comment