സൃഷ്ടികളേ സ്തുതി പാടുവിൻ…
സൃഷ്ടികളേ സ്തുതി പാടുവിൻ
നാഥനേ വാഴ്ത്തിടുവിൻ.
മഹിമകൾ തിങ്ങും ഇഹപരമേ നിത്യം
പാടിപ്പുകഴ്ത്തിടുവിൻ.
വാനിടമേ ദൈവദൂതരേ
നാഥനെ വാഴ്ത്തിടുവിൻ.
അംബരമേ, ജലസഞ്ചയമേ നിത്യം
പാടിപ്പുകഴ്ത്തുവിൻ.
ഉന്നതശക്തികളേവരും
നാഥനെ വാഴ്ത്തിടുവിൻ.
പകലവനേ വിൺപനിമതിയേ നിത്യം
പാടിപ്പുകഴ്ത്തിടുവിൻ.
മിന്നും താരസമൂഹമേ
നാഥനേ വാഴ്ത്തിടുവിൻ.
മഞ്ഞും മഴയും മാരുതനും നിത്യം
പാടിപ്പുകഴ്ത്തിടുവിൻ.
തീയും ചൂടും ശൈത്യവുമേ
നാഥനെ വാഴ്ത്തിടുവിൻ.
ഹിമകണമേ കാർമേഘവുമേ നിത്യം
പാടിപ്പുകഴ്ത്തിടുവിൻ.
സൃഷ്ടികളേ…