Njangalakkalla Karthave… Lyrics

ഞങ്ങൾക്കല്ല കർത്താവേ…

Advertisements

ഞങ്ങൾക്കല്ല കർത്താവേ, ഞങ്ങൾക്കല്ല കർത്താവേ
മഹത്വം മഹത്വം യേശുവിന് (2)

കളിമൺ പാത്രങ്ങൾ ഞങ്ങൾ
അയോഗ്യ ദാസരാം ഞങ്ങൾ
ബലഹീനരാകും ഞങ്ങളെ ഉയർത്തിയ
യേശുവിനാണെന്നും മഹത്വം.

ഞങ്ങൾക്കല്ല…

വീണാലുടയുന്ന മൺപാത്രങ്ങൾ
തകരാതെ കാത്തതും നീയല്ലയോ (2)
നട്ടതും നനച്ചതും ഏറെപ്പേരെന്നാലും
വളർത്തിയതോ നിൻ കരങ്ങളല്ലോ

മഹത്വം…

ലോകം എന്നെയുയർത്തീടുമ്പോൾ
എന്നെ അറിയുന്ന എൻ ദൈവമേ (2)
യോഗ്യതയായെനിക്കൊന്നുമില്ല
എന്റെ സർവ്വതും നീ തന്ന ദാനമല്ലോ.

ഞങ്ങൾക്കല്ല…

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment