യേശുനാമമെന്റെ ആശ്രയം…
യേശുനാമമെന്റെ ആശ്രയം
ആശയറ്റ നേരമെന്റെ ആശ്വാസം
നിൻ വചനമാരി തൂകി നീ
എന്റെ വേദനകൾ സൗഖ്യമാക്കണമേ.
ബെദ്സയ്ഥാ കുളക്കരയിലെ രോഗിപോൽ
ഞാൻ തളർന്നവനാകുന്നു
നിന്റെ കരുണ തേടുന്നു
വൈകല്ലേ… എന്റെ മോചകാ. (2)
എന്നെ ചുറ്റും ആയിരങ്ങൾക്കിടയിലായ്
എന്നെത്തന്നെ നോക്കി നിൽക്കുന്നേ ഒരുവൻ.
അത് യേശുവായിരുന്നു; എന്റെ രക്ഷയായിരുന്നു;
അവനെന്റെ ശിക്ഷയേറ്റുവാങ്ങി നിന്നു.
ബെദ്സയ്ഥാ…
ചാട്ടുവാറുകൊണ്ട് പ്രഹരമേൽക്കവെ
ചീറ്റിയില്ല കോപമെന്റെ നായകൻ
അവൻ ശാന്തനായിരുന്നു; അത് ശക്തിയായിരുന്നു;
അവനെന്റെ കോപ തീയണച്ചുതന്നു.
ബെദ്സയ്ഥാ…
യേശുനാമമെന്റെ…