വീണ പൂവിന്‍ വേദനയും…
Advertisements
വീണ പൂവിന്‍ വേദനയും
വിരിയുന്ന പൂവിന്‍ ആശകളും
അറിയുന്നവന്‍ കരുണാമയന്‍
എന്‍ മാനസം കാണുന്നവന്‍
പരിപാലകന്‍ എന്‍ നാഥന്‍
വീണ പൂവിന്‍…
പാപഭാരം താങ്ങുമെന്‍
ആത്മാവില്‍ ശാന്തിയേകണേ
നീറുമെന്‍ മനതാരില്‍ നിന്‍
കരുണാര്‍ദ്ര സ്നേഹമേകണേ
കനിവെഴും കരങ്ങളാല്‍
ചാരെ നീ ചേര്‍ത്തെന്നെ
നിന്‍ സ്വന്തമാക്കി മാറ്റണേ
വീണ പൂവിന്‍…
ആദിയില്‍ ശിശുവായി ഞാന്‍
നാഥാ നിന്‍ സ്നേഹബിന്ദുവായ്
നിന്‍ കൃപാവരധാരയില്‍
വളരുന്ന ദൈവപുത്രനായ്
നിന്‍ തിരു കരങ്ങളില്‍
അഭയം ഞാന്‍ തേടുവാന്‍
വരദാനമെന്നില്‍ തൂകണേ
വീണ പൂവിന്‍…
Advertisements

Leave a comment