യൂദന്മാരുടെ രാജാവാകും…
Advertisements
യൂദന്മാരുടെ രാജാവാകും
നസ്രായനാം ഈശോയെ
ഇടിയിൽനിന്നും മിന്നലിൽ നിന്നും
ഭീകരമാം കാറ്റിൽ നിന്നും;
പെട്ടന്നുള്ള മൃതിയിൽനിന്നും
ഞങ്ങളെയെല്ലാം രക്ഷിക്ക (2)
യൂദന്മാരുടെ രാജാവായ
നസ്രായനാം ഈശോയെ
ക്ഷാമം ദുരിതം ഇവയിൽ നിന്നും
പകരും വ്യാധികളിൽനിന്നും
അപകട മരണം തന്നിൽ നിന്നും
ഞങ്ങളെയെന്നും രക്ഷിക്ക (2)
യൂദന്മാരുടെ രാജാവായ
നസ്രായനാം ഈശോയെ
കടലിൽ കരയിൽ വാനിൽ ഭൂവിൽ
നിന്നുടെ നാമം പുലരട്ടെ
ഉന്നത വിളവും സർവൈശ്വര്യവും
നാളിൽ നാളിൽ വളരട്ട (2)
യൂദന്മാരുടെ…
Advertisements

Leave a comment