ചൊല്ലുന്ന നിമിഷം മാതാവിൻ ചാരേ...
ചൊല്ലുന്ന നിമിഷം മാതാവിൻ ചാരേ
ചെല്ലുന്നു ജപമാല വഴിയായി
കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെ
ചാരെ ഈ ഞാനും ഇരിക്കും.
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോയ്ക്കും ഒരേയമ്മ.
മാലാഖ നിരതൻ സ്തുതി സാഗരത്തിൽ
എൻ സ്വരം അരുവിയായി ചേരും
നൈരാശ്യ വനിയിൽ പ്രത്യാശ പകരും
പനിനീർ പുഷ്പങ്ങൾ വിടരും.
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോയ്ക്കും ഒരേയമ്മ.
അകതാരിലേകും ആത്മ സുഗന്ധം
സ്നേഹത്തിൽ ഒന്നായ ബന്ധം
മാനവർക്കെന്നും മധ്യസ്ഥം ഏകി
സഹരക്ഷകയായി നിൽപൂ.
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോയ്ക്കും ഒരേയമ്മ.
ചൊല്ലുന്ന നിമിഷം…