50 വയസ്സ് കഴിഞ്ഞു എങ്കിൽ ! ?

50 വയസ്സ് കഴിഞ്ഞു എങ്കിൽ,

1. ആരെയും പഠിപ്പിക്കാനോ, പറഞ്ഞു മനസ്സിലാക്കാനോ ശ്രമിക്കാതിരിക്കുക. ഈ ഉപദേശം അടക്കം…🤪

2. സ്വന്തം വേദനകളുടെ മുറിവ് പങ്കു വെക്കാതിരിക്കുക….. കാരണം മുറിവുണക്കാനുള്ള മരുന്ന് എല്ലാവരുടെയും കയ്യിൽ ഇല്ലങ്കിലും മുറിവിൽ തേയ്ക്കാനുള്ള ഉപ്പ് എല്ലാവരുടെയും കയ്യിലുണ്ട്….

3. എന്നും വ്യായാമം ചെയ്ത് ആരോഗ്യം പരിപാലിക്കുക. കാരണം ഈ പ്രായത്തിൽ ആരോഗ്യം ഒരു പ്രധാന ഘടകം തന്നെ.

4. ഒറ്റക്ക് ജീവിക്കാൻ ശീലിക്കുക. കാരണം കൂടെ എന്നും പങ്കാളി ഉണ്ടാവണമെന്നില്ല.

5. എല്ലാ കൊച്ചു കൊച്ചു ആഗ്രഹങ്ങളും പൂർത്തീകരിക്കുക.. ആരെന്ത് കരുതും എന്ന് ചിന്തിക്കരുത്…..

6. മാനസികോല്ലാസം തരുന്ന എന്തും ചെയ്യുക……..ഒരു ഗ്രൂപ്‌ ടൂറും ഒഴിവാക്കരുത്‌
നല്ല നല്ല പുസ്തകങ്ങളും വായിക്കുക………

7. …മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് നിങ്ങൾ വിചാരിക്കാതിരിക്കുക… അവർ വിചാരിക്കുന്നത് നിങ്ങൾ വിചാരിച്ചാൽ പിന്നെ അവർ എന്ത് വിചാരിക്കും…?

9. …മുകളിൽ എഴുതിയത് വായിച്ചിട്ട് ഒന്നും മനസിലായില്ല എങ്കിൽ വീണ്ടും വായിക്കുക…. എന്തെങ്കിലും മനസ്സിലായാൽ എനിക്കും പറഞ്ഞ് തരിക…

10. സ്വയം സ്നേഹിക്കുക, നമ്മോളം നമ്മെ സ്നേഹിക്കാൻ വേറെ ആരും ഉണ്ടാകില്ല… അപ്പൊ പിന്നെ നമ്മൾ നമ്മളെ തന്നെ സ്നേഹിച്ചില്ലെങ്കിൽ വേറെ ആര് നമ്മളെ സ്നേഹിക്കാനാ…?

11. കയ്യിൽ കാശുണ്ടെങ്കിൽ, ആരോഗ്യം അനുവദിക്കുമെങ്കിൽ ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി കഴിക്കുകയാ, വാങ്ങിച്ചു കഴിക്കുകയോ ചെയ്യുക…. കാരണം നാളെ രാവിലെ നമ്മൾ ജീവനോടെ ഉണ്ടാകും എന്ന് ഒരു ഉറപ്പും ഇല്ല….

12. …നമ്മുടെ ആയുസ്സിൽ നമ്മൾ സമ്പാദിച്ചതിന്റെ 70% മറ്റുള്ളവർക്ക് വേണ്ടി ബാക്കി വച്ചിട്ടാണ് 90% പേരും ഈ ലോകം വിട്ട് പോകുന്നത്….

13. …സംശയം ഉണ്ട് എങ്കിൽ 8 ആമത്തെ പോയന്റ് ഒന്ന് കൂടെ വായിക്കുക..

14. ….8 ആമത്തെ പോയന്റ് അവിടെ ഇല്ല എന്ന് ഇപ്പോൾ ആണ് നിങ്ങൾക്ക് മനസിലായത്….. കാരണം പലപ്പോഴും നമ്മൾ എല്ലാം കാര്യം ആയി ശ്രദ്ധിക്കാറില്ല….

15. …അത് കൊണ്ട് ഇനി മുതൽ നിങ്ങൾ നിങ്ങളെ തന്നെ കാര്യം ആയി ശ്രദ്ധിക്കുമെന്ന് കരുതട്ടെ…..

16. ഇത് നിങ്ങൾ വായിക്കുമ്പോൾ ഇത് എഴുതിയ ഞാൻ പടമായെന്നുള്ള വാർത്ത കേട്ടാൽ നിങ്ങൾക്ക് ചിരിച്ചുകൊണ്ട് പറയാം “ശോ…ഇപ്പോൾ തന്നെ ഇങ്ങേരു എഴുതിയത് വായിച്ചേ ഉള്ളു എന്ന് “

17. അവസാനമായി ഇതു മാത്രം പറയാതിരിക്കുക:
ഇനി ഈ പ്രായത്തിൽ എന്തിരിക്കുന്നു എന്ന്,
കാരണം DRY FRUITS ന് എന്നും FRESH FRUITS നേ ക്കാൾ വില കൂടുതലാണ്.

രണ്ടോ മൂന്നോ തവണ ഇത് വായിച്ചാൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാവും.
ഒന്നൂടെ പറയാം നിങ്ങൾ ഇല്ലാതായാലും ഇവിടെ ഒന്നും സംഭവിക്കില്ല. എല്ലാം സാധാരണ പോലെ മുന്നോട്ട് പോകും.
അത് കൊണ്ട് ഇനിയെങ്കിലും നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കുക.

(എവിടുന്നോ കിട്ടിയത് )

Source: WhatsApp | Author: Unknown

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment