

കോഴിക്കോട്: ദേശീയപാതയിൽ വടകര മുക്കാളിയിൽ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാർ യാത്രികനായ യുവ വൈദികൻ മരിച്ചു. തലശേരി അതിരൂപതാംഗവും അതിരൂപതയുടെ കീഴിലുള്ള തലശേരിയിലെ സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരി വൈസ് റെക്ടറുമായ ഫാ. ഏബ്രഹാം (മനോജ്) ഒറ്റപ്ലാക്കല്‍ (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു വൈദികര്‍ക്ക് പരിക്കേറ്റു. ഫാ. ജോര്‍ജ് കരോട്ട്, ഫാ. പോള്‍ മുണ്ടോളിക്കല്‍, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്കാണു പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇവരുടെ പരിക്ക് സാരമുള്ളതല്ല.
ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം. ഫാ. മനോജ് ഒറ്റപ്ലാക്കലും സഹപ്രവര്‍ത്തകരും സഞ്ചരിച്ച കാര്‍ ദേശീയപാതയോരത്തു നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. വൈദികര്‍ പാലായില്‍നിന്നു തലശേരിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രഗത്ഭനായ ആർട്ടിസ്റ്റുമായി രുന്നു ഫാ.മനോജ്. തലശേരി അതിരൂപതയിലെ എടൂർ സെന്റ് മേരീസ് ഫൊറോന ഇടവകാംഗമായ ഒറ്റപ്ലാക്കൽ പൗലോസ്-ത്രേസ്യാമ്മ ദന്പതികളുടെ നാലു മക്കളിൽ മൂത്തവനായി 1985 മാർച്ച് 19ന് ജനിച്ചു. സഹോദരൻ സിഎസ്ടി സഭാംഗമായ ഫാ. ജോജേഷ് ആഫ്രിക്കയിലെ ടാൻസാനിയയിൽ മിഷണറിയായി സേവനമനുഷ്ഠിക്കു ന്നു. മറ്റു സഹോദരങ്ങൾ: ജിജേഷ്, മഞ്ജുഷ.
2011 ഡിസംബർ 27ന് മാർ ജോർജ് വലിയമറ്റത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. പാണത്തൂർ പള്ളിയിൽ അസി. വികാരിയായാണു പൗരോഹിത്യജീവിതം ആരംഭിച്ചത്.
തുടർന്ന് പുളിങ്ങോം, കുടിയാന്മല, വെള്ളരിക്കുണ്ട്, പേരാവൂർ എന്നീ ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായും ചെട്ടിയാംപറന്പ് ഇടവക വികാരിയായും സേവ നം ചെയ്തു. 2019 മേയ് മുതൽ 2023 മേയ് 14 വരെ തലശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ മാനേജരായി സേവനം ചെയ്തു. തലശേരി മൈനർ സെമിനാരി വൈസ് റെക്ടറായി നിയമനം ലഭിച്ചു രണ്ടാഴ്ചയാകുന്പോഴാണ് ഫാ. മനോജിന്റെ വിയോഗം.
ഇന്നലെ വൈകുന്നേരം നാലുവരെ തലശേരി സെന്റ് ജോസഫ് കത്തീഡ്രലിൽ പൊതുദർശനത്തിന് വച്ച മൃതദേഹം രാത്രി സ്വദേശമായ എടൂരിലേക്ക് കൊണ്ടുപോയി. ഇന്നു രാവിലെ പത്തുവരെ എടൂർ മരുതാവിലുള്ള സ്വഭവനത്തിലും തുടർന്ന് ഉച്ചകഴിഞ്ഞ് 2.30വരെ എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലും പൊതുദർശനത്തിനു വയ്ക്കും. മൂന്നിന് സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. സംസ്കാരശുശ്രൂഷകൾക്ക് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും.
Source: Deepika News
വൈകുന്നേരം 4.30 മണി മുതൽ 8.00 മണി വരെ തലശേരി കത്തീഡ്രൽ പള്ളിയിൽ പൊതുദർശനം രാത്രി 08.00 മണിക്ക് മൃതസംസ്കാരശുശ്രുഷയുടെ ഒന്നാം ഭാഗം കത്തീഡ്രൽ പള്ളിയിൽ ഇന്ന് രാത്രി 10.00 മുതൽ നാളെ രാവിലെ 10.00 വരെ എടൂരുള്ള വീട്ടിൽ പൊതുദർശനം
പ്രിയപ്പെട്ട അച്ചന്മാരെ ,
ഇന്ന് (29-05-2023) രാവിലെ ബഹുമാനപ്പെട്ട ഫാ. ജോർജ് കരോട്ട് , ഫാ. ജോൺ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ, ഫാ മനോജ് ഒറ്റപ്ലാക്കൽ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ച് അപകടത്തിൽപ്പെട്ടു. ബഹുമാനപ്പെട്ട ഒറ്റപ്ലാക്കൽ മനോജ് അച്ചൻ (Manoj Paul Ottaplackal) മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. മറ്റ് മൂന്ന് അച്ചന്മാരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്… 🙏 🙏🙏🙏
Archdiocese of Thalassery
കോഴിക്കോട്: വടകരയ്ക്ക് അടുത്ത് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തില്‍ യുവവൈദികന്‍ മരിച്ചു. തലശേരി അതിരൂപത വൈദികനായ ഫാ. മനോജ് ഒറ്റപ്പാക്കലാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെ ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം നടന്നത്. കാറില്‍ ഉണ്ടായിരിന്ന സഹയാത്രികരായിരിന്ന ഫാ. ജോർജ്ജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ. ജോസ് പണ്ടാരപറമ്പിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫാ. മനോജ് ഒറ്റപ്പാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കര്‍ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തലശ്ശേരിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. മൃതദേഹം ഇപ്പോൾ വടകര പാർക്കോ ഹോസ്പ്പിറ്റലിലാണ്. മൃതസംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് തലശ്ശേരി അതിരൂപത അറിയിച്ചു.
മരണപ്പെട്ട ഫാ. മനോജ് ഏറെ ശ്രദ്ധേയനായ ചിത്രകാരന്‍ കൂടിയായിരിന്നു. കര്‍ഷകന്റെ വേദനകളും ദുരിതങ്ങളും പ്രമേയമാക്കി മണ്ണിന്റെ വിവിധ നിറങ്ങള്‍ക്കൊണ്ട് അദ്ദേഹം വരച്ച നിരവധി ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരിന്നു.
ലാളിത്യം കൊണ്ടും വിനയം കൊണ്ടും നിഷ്കളങ്കമായ പുഞ്ചിരി കൊണ്ടും ഹൃദ്യമായ സംസാരം കൊണ്ടും മനുഷ്യരെ സ്വന്തമാക്കുന്ന പ്രിയ വൈദികൻ, ഹൃദ്യമായി പാട്ട് പാടുന്ന ഗായകൻ, ലളിതസുന്ദരമായ വാക്കുകൾ കൊണ്ട് ഗംഭീരമായി പ്രസംഗിക്കുന്ന പ്രാസംഗികൻ ,അതുല്യനായ ചിത്രകാരൻ, സകലകലാവല്ലഭനായ പുരോഹിതൻ, മാതൃഭാഷയെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ പതിപ്പിക്കാൻ അസാധ്യ പാടവമുണ്ടായിരുന്ന ശ്രേഷ്ഠനായ മലയാളം അധ്യാപകൻ, തലശ്ശേരിയിലെ വൈദിക ശ്രേഷ്ഠരിൽ ഏറെ പ്രതീക്ഷയർപ്പിക്കപ്പെട്ട ഊർജ്ജസ്വലനായ യുവ വൈദികൻ, സാൻജോസ് മെട്രോപ്പോളിറ്റൻ സ്കൂളിലെ സമർത്ഥമായി നയിച്ച സാരഥി, അതിരൂപതയുടെ ബിഷപ്പ് വള്ളോപ്പിള്ളി മ്യൂസിയം മനോഹരമായി നിർമ്മിച്ച ഡിസൈനർ, സേവനം ചെയ്ത ഇടവകകളിലെല്ലാം വ്യത്യസ്തങ്ങളും നൂതനങ്ങളുമായ പ്രവർത്തനങ്ങൾ കൊണ്ട് വിസ്മയം വിരിയിച്ച വികാരിയച്ചൻ, വിശ്വാസി സമൂഹത്തിന് ആശയും ആവേശവുമായ നല്ല ഇടയൻ, ഒരിക്കൽ പരിചയപ്പെടുന്നവർ ഒരിക്കലും മറക്കാത്ത സുഹൃത്ത്. ബഹുമാനപ്പെട്ട ഒറ്റപ്ലാക്കൽ മനോജ് അച്ചന് ആദരാഞ്ജലികൾ.



Leave a comment