നല്ല ഒരു motivational message…
ഈ ജീവിതയാത്രയിൽ നിങ്ങൾ പലരെയും പടവുകൾ ഓടിക്കയറുന്നതായി കാണും. നിങ്ങൾ ചിലപ്പോൾ പയ്യെ നടന്നു കയറുന്നതേ ഉണ്ടാവുള്ളു, പക്ഷെ ഇവിടെ നിങ്ങൾ ഓർക്കേണ്ട ഒരു കാര്യം, നോഹയുടെ പെട്ടകത്തിലേക്കെത്താൻ ആമക്കും കുതിരക്കും ഒരേപോലെ ദൈവം സമയം കൊടുത്തു എന്നതാണ്. So, ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും. ഉയർച്ചകളും താഴ്ചകളും ഉണ്ടാവും. പക്ഷെ നിങ്ങൾ എത്തേണ്ട ലക്ഷ്യത്തിൽ നിങ്ങൾ എത്തുക തന്നെ ചെയ്യും.
യാക്കോബ് ജോസഫിൽ നല്ല ഒരു മകനെ കണ്ടു. അവന്റെ സഹോദരന്മാർ ജോസഫിൽ ഒന്നിനും കൊള്ളാത്ത ഒരു സ്വപ്നക്കാരനെ കണ്ടു. യാത്രക്കാർ ജോസഫിൽ ഒരു അടിമയെ കണ്ടു. പൊത്തിഫാർ ജോസഫിൽ ഒരു സേവകനെ കണ്ടു. പൊത്തിഫാറിന്റെ ഭാര്യ ജോസഫിൽ ഒരു കാമുകനുള്ള സാധ്യത കണ്ടു. കാരാഗൃഹസൂക്ഷിപ്പുകാരൻ ജോസഫിൽ ഒരു തടവുകാരനെ കണ്ടു. പക്ഷെ നിങ്ങൾക്കറിയാമല്ലോ ദൈവം അവനിൽ ഈജിപ്തിന്റെ അധികാരിക്കുള്ള സാധ്യത കണ്ടു. So, മറ്റുള്ളവർ നിങ്ങളിൽ എന്ത് കാണുന്നു എന്നത് ഒരു വിഷയമേ അല്ല. ദൈവം നിങ്ങളിൽ എന്ത് കാണുന്നു എന്നതിനാണ് പ്രാധാന്യം.
നിങ്ങളുടെ പ്രായം ദൈവത്തിന് ഒരു പ്രശ്നമല്ല, അതുകൊണ്ടാണ് അവൻ അബ്രാഹത്തെ തിരഞ്ഞെടുത്തത്. നിങ്ങളുടെ അനുഭവജ്ഞാനം അവനൊരു പ്രശ്നമല്ല, അതുകൊണ്ടാണവൻ ദാവീദിനെ തിരഞ്ഞെടുത്തത്. നിങ്ങളുടെ പൂർവ്വകാലം അവനൊരു പ്രശ്നമല്ല, അതുകൊണ്ടാണവൻ പൗലോസിനെ വിളിച്ചത്. നിങ്ങൾ gender അവനൊരു പ്രശ്നമല്ല, അതുകൊണ്ടാണവൻ എസ്തേറിനെ ഉയർത്തിയത്, നിങ്ങളുടെ രൂപം അവനൊരു പ്രശ്നമല്ല, അതുകൊണ്ടാണവൻ ഏറ്റവും പൊക്കം കുറഞ്ഞ സക്കേവൂസിനെ വിളിച്ചത്, നിങ്ങൾ എങ്ങനെ സംസാരിക്കുന്നു എന്നത് അവനൊരു പ്രശ്നമല്ല, അതുകൊണ്ടാണ് അവൻ മോശയെ തിരഞ്ഞെടുത്തത്. നിങ്ങൾ മൂൻപ് എങ്ങനെയായിരുന്നു എന്നത് അവനൊരു പ്രശ്നമല്ല അതുകൊണ്ടാണ് അവൻ മഗ്ദലേന മറിയത്തെ തിരഞ്ഞെടുത്തത്.
So, വീണ്ടും ഓർമിപ്പിക്കുന്നു, ദൈവം നിങ്ങളിൽ വലിയ കാര്യങ്ങൾ കാണുന്നു. ഏറ്റവും നല്ലത് ഇനിയും വരാനിരിക്കുന്നതേയുള്ളു.
Have a nice Day ![]()
Whatsapp വീഡിയോ വിവർത്തനം: Jilsa Joy


Leave a comment