കല്ലേറ് ദൂരം
” ചില കല്ലേറ് ദൂരങ്ങൾ നമുക്ക് അനിവാര്യമാണ്… ക്രിസ്തുവിന്റെ രക്തം വിയർത്ത ഗന്ധം അറിയാൻ… “
തന്റെ കൂടെ ഉണർന്നിരിക്കാൻ ശിഷ്യരെ വിളിച്ചുകൊണ്ട് പോയ ഈശോ കണ്ടത് നിദ്രഭാരത്താൽ ഉറങ്ങുന്ന തന്റെ പ്രിയപ്പെട്ട ശിഷ്യരെ ആണ്… ഒരുപക്ഷെ ക്രിസ്തു കടന്നുപോയ ഗെതസ്മനിയുടെ ആഴം എത്രമാത്രം ആയിരുന്നെന്നു മനസിലാക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ലായിരിക്കാം. നമ്മുടെ ഒക്കെ വ്യക്തി ജീവിതവും ഇങ്ങനൊക്കെ തന്നെ അല്ലെ? നമ്മുടെ ഒക്കെ ഗെത്സെമെൻ യാത്രയിൽ ഓർക്കില്ലേ നമ്മുടെ സ്നേഹിതർ നമ്മോടൊപ്പം ഉണ്ടാകാം എന്ന്… പക്ഷെ പലപ്പോളും അവരും നിദ്രാഭാരത്താൽ ഉറങ്ങി പോയി എന്നതാണ്.
അതുകൊണ്ട് തന്നെ ചില കല്ലേറ്ദൂരങ്ങൾ നിന്റെയും എന്റെയും ജീവിതത്തിൽ അനിവാര്യമാണ് ക്രിസ്തുവിന്റെ രക്തം വിയർക്കുന്ന ഗന്ധം അറിയാൻ…. ആ ദൂരത്തു ആ വേദനയിൽ മാത്രം നിന്റെ ആന്തരിക ആത്മാവിൽ തിരിച്ചറിയാൻ കഴിയുന്ന വിയർത്ത രക്തതുള്ളികളുടെ ഗന്ധം… നിന്റെ ജീവിതത്തിൽ ക്രിസ്തുവിനെ അറിയാനുള്ള ഗന്ധം…
ക്രിസ്തുവിന്റെ കല്ലേറ്ദൂരയുള്ള പ്രാർത്ഥന ” പിതാവേ സാധ്യമെങ്കിൽ ഈ പാനപാത്രം തിരിച്ചെടുക്കണമേ ;എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ” എന്ന് പ്രാർത്ഥിച്ചു എങ്കിൽ ഇന്ന് അവൻ നമ്മളോട് ചോദിക്കുന്ന ചോദ്യവും ഇത് തന്നെ ആണ്… അവനു വേണ്ടി അവന്റെ ഇഷ്ടത്തിന് വേണ്ടി മാത്രം ജീവിക്കാൻ നീ ഒരുക്കമാണോ എന്ന്… ആണ് എങ്കിൽ ആ കല്ലേറ് ദൂരത്തിൽ തനിച്ചായിരിക്കുക എന്ന ദൗത്യവും ഈശോ നൽകുന്നുണ്ട്.. നിന്റെ സഹങ്ങളുടെയും ബലഹീനതകളുടെയും കല്ലേറ്ദൂരെ നീ രക്തം വിയർക്കുന്ന ഗെതസെമൻ അനുഭവങ്ങളിൽ അവൻ നിനക്കായി ആശ്വാസം നൽകാൻ മാലാഖമരെ അയക്കാതിരിക്കില്ല… കാരണം ആ കല്ലേറ് ദൂരെ ആണ് ക്രിസ്തു തന്റെ പിതാവിന്റെ ഇഷ്ടം അറിഞ്ഞത്…😇
– Jismaria



Leave a comment