ഒരു സുഹൃത്ത് ഈയിടെ എന്നോട് പറഞ്ഞു, “എന്റെ മകന്റെ സ്കൂളിൽ മുറ്റത്തുകൂടെ നടക്കുമ്പോൾ നല്ല ചുവന്ന പെയിന്റടിച്ച ഒരു ബെഞ്ച് കണ്ടു. ഞാൻ മകനോട് ചോദിച്ചു, “ഇവിടെ ഇരിക്കാനുള്ള സ്ഥലം ഇത് മാത്രേയുള്ളു ?”

“ഏയ്‌, അല്ല പപ്പാ. അത് കൂട്ടാരൻ ബെഞ്ചാണ് (buddy bench). ഏതെങ്കിലും കുട്ടിക്ക് തനിച്ചാണെന്ന തോന്നലുണ്ടായാൽ, കൂടെ കളിക്കാൻ ആരുമില്ലെങ്കിൽ, അവർ ഈ കൂട്ടാരൻ ബെഞ്ചിൽ വന്നിരിക്കും. അങ്ങനെ ആരെങ്കിലും അവിടിരിക്കുന്ന കണ്ടാൽ മറ്റ് കുട്ടികൾ ഓടിപ്പോയി അവനെ കളിക്കാൻ വിളിക്കും. അവൻ ഹാപ്പിയാവും “.

എത്ര നല്ല ആശയം! ഞാൻ മകനോട്‌ ചോദിച്ചു , “നീ എപ്പോഴെങ്കിലും അവിടെ ഇരുന്നിട്ടുണ്ടോ?” അവൻ എന്റെ കയ്യിൽ തൂങ്ങിക്കൊണ്ട് പറഞ്ഞു, “ആ, ഞാൻ ഈ സ്കൂളിൽ പുതുതായി വന്നപ്പോൾ അവിടെ പോയിരുന്നു അറിയാതെ. അപ്പോൾ തന്നെ ഒരു കുട്ടി വന്ന് എന്നെ കളിക്കാൻ വിളിച്ചു. ഞാൻ ഹാപ്പിയായി. എനിക്ക് കുറേ ഫ്രണ്ട്‌സ്നെ കിട്ടി. ആരെങ്കിലും അവിടെ ഇരിക്കുന്ന കണ്ടാൽ ഇപ്പോ ഞാനും അവരെ കളിക്കാൻ വിളിക്കും “.

ഈ ബെഞ്ച് നമ്മെ പലതും പഠിപ്പിക്കുന്നില്ലേ?

1, ഏകാന്തത തോന്നിയാൽ ആരെയെങ്കിലും ഒന്ന് കമ്പനിക്ക് വിളിക്കാൻ മടിക്കാതിരിക്കുക.

2, നിങ്ങളിൽ തന്നെ എപ്പോഴും മുങ്ങിപ്പോകരുത്, മറ്റുള്ളവരുടെ നിശബ്ദമായ തേങ്ങൽ നിങ്ങൾ കണ്ടെന്ന് വരില്ല. ചുറ്റും നോക്കുക.

3, ജീവിതത്തിൽ ഓരോരോ സമയങ്ങളിൽ എല്ലാവർക്കും ആരെയെങ്കിലുമൊക്കെ വേണം. ആർക്കെങ്കിലുമൊക്കെ ആരെങ്കിലുമൊക്കെ ആകുക.

4, ഓവറായി ചിന്തിച്ചു കുളമാക്കാതെ കുട്ടികളെപ്പോലെ നിഷ്കളങ്കരായി, നമുക്ക് വേണ്ടത് ആവശ്യപ്പെടുക.

5, നിങ്ങൾ കൊടുക്കുന്നത് സ്നേഹമാണെങ്കിലും സമയമാണെങ്കിലും തിരിച്ചുകിട്ടും ഇരട്ടിയായി. അർഹിക്കുന്നവർക്ക് കൊടുക്കുക.

ഏറ്റവും നന്നായി സഹായിക്കുന്ന കരങ്ങൾ നിങ്ങളുടെ കയ്യിന്റെ അറ്റത്തു തന്നെയാണ്. നിങ്ങളെ സ്വയം സഹായിക്കുക, മറ്റുള്ളവരെ സഹായിക്കുക…ഒരു buddy bench സൂക്ഷിക്കാം നമുക്ക് മറ്റുള്ളവർക്കായി…

വോട്സ്ആപ്പ് പോസ്റ്റ്‌ വിവർത്തനം : ജിൽസ ജോയ് ✍️

Advertisements
Advertisements
Fediverse reactions
July 2023
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading