❤️🔥സ്പന്ദനം ❤️
“നിലയ്ക്കാതെ നിനക്കായി മാത്രം…”
നമ്മുടെയൊക്കെ ജീവനെ നിലനിർത്തുന്നെ ഒന്നാണല്ലോ ഹൃദയം. ജീവാംശമായ രക്തത്തെ എല്ലായിടത്തും എത്തിക്കാനായി അത് നിരന്തരമിടിക്കുന്നു… അതുപോലെ മാമ്മോദീസയിലൂടെ നല്കപ്പെട്ട മറ്റൊരു സ്പന്ദനം നമുക്കുണ്ട്… നമ്മുടെ സ്വന്തം ഈശോ… അവൻ കൂടെ ഇല്ലാത്ത ജീവിതം ശൂന്യമാണ്.. അവനോളം സ്നേഹിക്കാൻ അവനുമാത്രമേ കഴിയുകയുള്ളു. വിശുദ്ധ ആഗസ്റ്റിനോസ് പറഞ്ഞതുപോലെ..”കർത്താവെ എന്റെ ഹൃദയം അങ്ങ് എടുത്തുകൊള്ളുക കാരണം എനിക്കത് എടുത്തു തരാൻ കഴിയുകയില്ല”… ചിന്തയ്ക്കേണ്ടിയിരിക്കുന്നു നല്ലതമ്പുരാനോട് എന്നേലും നാം ഒക്കെ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ?
ക്രിസ്തു… സ്വയം മറന്ന് അപരനുവേണ്ടി ജീവിക്കാൻ നിനക്കും എനിക്കും കഴിയും എന്ന് കാണിച്ചു തന്നവൻ. കാരണം ക്രിസ്തുവിന്റെ സ്നേഹിതർ എന്നും സമൂഹം വിലയില്ല എന്ന് പറഞ്ഞു മാറ്റി നിർത്തിയവർ ആയിരുന്നു… അവരിൽ ചുങ്കക്കാരും പാപികളും, രോഗികളും, മീൻ പിടുത്തക്കാരും എല്ലാം ഉണ്ടായിരുന്നു… സമൂഹം എന്ത് പറഞ്ഞു എന്ന് അവൻ നോക്കിയില്ല, മറിച് എത്രത്തോളം സമൂഹം അവരെ ഒറ്റപ്പെടുത്തിയോ അത്രത്തോളം അവൻ അവരെ തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തി സ്നേഹിച്ചു തന്റെ ജീവനോളം. ക്രിസ്തുവിന്റെ ജീവിതം മുഴുവൻ സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ആയിരുന്നു… മുറിവിന്റെയും വേദനയുടെയും ആഴത്തിൽ പോലും തന്റെ സ്നേഹിതർ തനിച്ചാകെല്ലെന്ന് അവിടുന്ന് ആഗ്രഹിച്ചിരുന്നു. അതാണല്ലോ കാൽവരി കുരിശിന്റെ നെറുകയിലും തന്റെ വിലാപ്പുറത് കുന്തം കൊണ്ട് കുത്തിയവന് പോലും സൗഖ്യത്തിന്റെയും കരുണയുടെയും സ്നേഹമായി തന്റെ അവസാന തുള്ളി ചോരയും ചിന്തിയത്. മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാൻ കഴിയാത്ത വിധം വലിയ സ്നേഹത്തിന്റെ സ്പന്ദനം ❤️
ക്രിസ്തു അവനെന്നെ വീണ്ടും അത്ഭുതപെടുത്തി ആരുമില്ല എന്ന് ഞാൻ കരുതിയ ഇടങ്ങളിൽ അവൻ എനിക്കായി പലരെയും അയച്ചു…. അവന്റെ സ്നേഹിക്കുന്ന ഹൃദയം എനിക്കായി തുടിക്കുന്നു എന്ന് മനസിലാക്കി തരാൻ…ക്രിസ്തുവിനെ പോലെ ഈ ലോകത്തിലെ ഹൃദയം മുറിഞ്ഞവരുടെ ഹൃദയത്തിൽ അവന്റെ അവസാനിക്കാത്ത സ്നേഹം പകർന്നുകൊടുക്കാൻ കഴിയുന്ന ഒരു സ്നേഹത്തിന്റെ മാധ്യമം ആകണംഎന്ന്… എന്റെ ക്രിസ്തുവെ നിന്റെ തിരിഹൃദയം സ്പന്ദിക്കുന്നത് പോലെ അവസാന വരെ നിനക്കായി മാത്രം ഈ ഹൃദയം സ്പന്ദിക്കാൻ എന്റെ ഹൃദയത്തെ ഇനിയും എത്രമാത്രം നിന്നോളം ചേർക്കേണ്ടിയിരിക്കുന്നു?… നിന്റെ സ്നേഹത്തിന്റെ ഹൃദയമായി മാറ്റണമേ ബലഹീനമാണെങ്കിലും ഈ ചെറു ഹൃദയവും ❤️…


Leave a reply to LLE Bands Cancel reply