🥰🥰🥰 ആനന്ദം 🥰🥰🥰
🕯️🕯️🪄 “പുറമെയുള്ള ഒന്നിനും കെടുത്താനാകാത്ത ഹൃദയത്തിലെ ക്രിസ്തുവിനായി എരിയുന്ന തിരിനാളം പോലെ”. 🪄🕯️🕯️
ക്രിസ്തു… സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ചു തന്നു എന്താണ് യഥാർത്ഥ ആനന്ദം എന്ന്. ഒരിക്കലും ഒന്നിനോടും ഈശോയ്ക്കു പരിഭവം ഇല്ലായിരുന്നു. എല്ലാ സമയത്തും അവന്റെ മുഖത്തെ പുഞ്ചിരിക്ക് ഒരു മാറ്റവും വന്നിരുന്നില്ല. സഹനങ്ങളിലും അതിന്റെ പൂർണത ആനന്ദം ആണെന്നവൻ അറിഞ്ഞിരുന്നു… തലചായ്ക്കാനിടം നഷ്ടപ്പെട്ടാലും ശിരസ്സ് തന്നെ നഷ്ടപ്പെട്ടാലും അവൻ നമ്മളോട് പറയാൻ ആഗ്രഹിച്ചത് ഒന്ന് മാത്രം… ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ സാധിക്കാതിരിക്കുകയും ചെയുന്നവരെ നിങ്ങൾ ഭയപ്പെടണ്ട എന്നാണ്. സത്യത്തിനു സാക്ഷ്യം നൽകുക എന്നത് ആനന്ദത്തിന്റെ പൂർണത ആണെന്നവൻ അറിഞ്ഞിരുന്നു.
അന്തരിക ആത്മാവിൽ യഥാർത്ഥ ആനന്ദം ഉള്ളവന് മാത്രമേ ഒരുകരണത്തടിക്കുന്നവന് മറുകരണം കൂടി കാണിക്കാനും… മേലങ്കി എടുക്കുന്നവന് കുപ്പായം കൂടി എടുക്കുന്നതിൽ നിന്നും തടയാതിരിക്കാനും കഴിയൂ. ഈശോയുടെ ജീവിതത്തിൽ അത് അക്ഷരം പ്രതിനിറവേറി എന്ന് നമുക്ക് കാണാം. “ചുംബനം കൊണ്ടോ നീ മനുഷ്യപുത്രനെ ഒറ്റികൊടുക്കുന്നത്” (Lk 22.48) എന്ന ചോദ്യത്തിനും അവൻ ഒരു ആനന്ദത്തിന്റെ കണിക തന്റെ ഉള്ളിൽ കരുതിവച്ചിരുന്നു.
ക്രിസ്തുവറിഞ്ഞിരുന്നു തന്റെ ജീവിതത്തിൽ ശിഷ്യത്വം ത്യാഗം ആവശ്യപ്പെടുന്നതാണെന്നു… എന്നാൽ ആ ത്യാഗത്തിനിടയിലും മനസിലെ ആനന്ദത്തിന്റെ തിരിനാളം അണയാതെ സൂക്ഷിക്കാൻ ഈശോയ്ക്കു കഴിഞ്ഞു.
സഹനങ്ങൾ മാത്രം നിറഞ്ഞ ജീവിതയാത്രയിലും ആ സഹനങ്ങളെ നേരിടാൻ കഴിയും വിധം ആത്മാവിൽ ഒരു സന്തോഷം നിറയുന്നു… അതാണ് ക്രിസ്തുവിന്റെ ആനന്ദം…
ക്രിസ്തു വീണ്ടും എന്നെ പഠിപ്പിച്ചു തന്ന ഒരു കര്യം ഉണ്ട് എന്റെ സഹനങ്ങളിലും വേദനകളിലും ഞാൻ പരിഭവപ്പെട്ടപ്പോൾ അതിലെ നന്മയെ കാണാൻ പഠിപ്പിച്ചവൻ അവനായിരുന്നു. മരണത്തിന്റെ നിഴൽ വീണ താഴ് വരയിൽ ഞാൻ ഏകനായപ്പോൾ ഭയപ്പെടണ്ട ഞാൻ നിന്നോട് കൂടെ ഉണ്ടെന്ന് പറഞ്ഞു ധൈര്യം നൽകിയവൻ ക്രിസ്തുവായിരുന്നു…
ആനന്ദത്തിന്റെ തികവിലേക്ക് എന്നെ നയിക്കാൻ അവന്റെ ജീവിതം തന്നെ അവൻ എനിക്കായി നൽകി… ഈ ചിന്തയിൽ ആയിരിക്കുമ്പോളും പുറത്ത് നല്ല കാറ്റ് ഉണ്ടായിരുന്നു… പക്ഷെ ഒന്നുമാത്രം കാറ്റേ നീ വീശികൊള്ളുക പക്ഷെ നിനക്ക് കെടുത്താനാവില്ല ഈ തിരിനാളത്തെ കാരണം ഇത് കത്തുന്നത് ക്രിസ്തുവിന്റെ ഹൃദയത്തിന്റെ ഉള്ളിലാണ്… അവന്റെ ആനന്ദത്തിന്റെ തിരിനാളം ആണ് ഇതിന്റെ പ്രകാശം…. 🪄🕯️
ഓ, എന്റെ ഈശോയെ നിന്റെ ആനന്ദത്തിന്റെ പൂർണതയിൽ എത്താൻ ഞാൻ ഇനിയും എന്തുമാത്രം എന്റെ ജീവിതമാകുന്ന മെഴുകുതിരിനാളത്തെ ജ്വലിപ്പിക്കേണ്ടിയിരിക്കുന്നു… 🪄🕯️



Leave a reply to Leema Emmanuel Cancel reply