❤💔💘 ബലി ❤💔💘
🪄 “നിൻ ബലിയാകനും ബലിയേകാനും… ജീവിതം ഒരു നൈവേദ്യമായി… ഇതാ ഞാനും… “🪄
ക്രിസ്തു… അവൻ എന്നും എനിക്കൊരു അത്ഭുതമാണ്. എത്രകണ്ട് അവനെ അറിയാൻ ശ്രമിച്ചപ്പോളും അത്രമേൽ ആഴത്തിൽ അവന്റെ സ്നേഹം എന്നെ പുതിയ കാര്യങ്ങൾ പഠിപ്പിച്ചുതന്നു. ഇപ്പോളിതാ സ്വയം കുറി വീണ ഒരു കുഞ്ഞാടിനെ പോലെ ബലിയായി തീരാൻ അവൻ പോകുവാൻ തയ്യാറാകുന്നു. അപരന്റെ മിഴിനീരിനെ തുടക്കുവാൻ… ആരും നഷ്ടമാകാതെ അവസാനം തന്നോട് കൂടെ ഉണ്ടാകുവാൻ അവൻ അവർക്കെല്ലാം വേണ്ടി അവൻ സ്വയം ബലിവസ്തുവായി… കാൽവരിയുടെ നെറുകയിൽ…
ഇന്നിന്റെ കാലത്തിൽ സ്വാർത്ഥതയുടെ അതിർവരമ്പുകൾക്കപ്പുറം സ്വയം ശൂന്യമാകുന്ന സ്നേഹം… മാനവ ചരിത്രത്തിൽ ഇന്നോളം എഴുതപ്പെട്ടതിൽ വച്ചു ഏറ്റവും വിലയേറിയ ബലിയർപ്പണം. അതിലെ ബലിയർപ്പകനും ബലിവസ്തുവും നമ്മുടെ സ്വന്തം ഈശോ തന്നെ ആയിരുന്നു. അത് സംഭവിച്ചതോ കാൽവരിയിൽ.
ഒരുവൻ സ്നേഹത്താൽ നിറഞ്ഞുകഴിയുമ്പോൾ തന്റെ സ്നേഹിതർക്കുവേണ്ടി എന്ത് ത്യാഗവും ഏറ്റെടുക്കാൻ തയ്യാറാവുന്നു. ഇവിടെ ക്രിസ്തുസ്നേഹം അത്രമേൽ വലുതായിരുന്നു.
നീതിമാന്റെ ബലി എന്നും സ്വർഗത്തിൽ എന്നും സ്വീകര്യമാണ്… അവന്റെ സഹനങ്ങൾക്ക് എന്നും വിലയുണ്ട്…
ക്രിസ്തു… വീണ്ടും അവനെന്നെ പഠിപ്പിച്ചു തന്നു എന്താണ് യഥാർത്ഥ ബലിയെന്ന്. യഥാർത്ഥ ബലിയിൽ സ്നേഹം ആണ് പ്രധാനം അവൻ എപ്പോളും എന്നിൽ ആഗ്രഹിക്കുന്നത് ആത്മശരീരങ്ങളുടെ സമ്പൂർണ്ണ സമർപ്പണം ആണ്…
അതിനുവേണ്ടി നമ്മുക്ക് മുൻപേ അവൻ ബലിയായി തീർന്നു.
ഇന്ന് ഈശോ നമ്മെ നോക്കി ചോദിക്കുവാണ്; സ്വയം മുറിഞ്ഞു മറ്റൊരു ബലിവസ്തുവായി തീരാൻ നീയും ഞാനും ഒരുക്കമാണോ എന്ന്. ഒന്നും സ്വന്തമായി കരുതാതെ എല്ലാം തന്നവന്റെ കരങ്ങളിൽ ഏല്പിച്ചുകൊണ്ടുള്ള ഒരു സ്നേഹബലി… കാൽവരിയിൽ ഈശോ അർപ്പിച്ച പോലെ ഒരു ബലി…
ഓ, എന്റെ ഈശോയെ നീ സ്വയം ബലിയായി തീർന്നതുപോലെ. മറ്റൊരു ബലിയാകുവാൻ ഞാൻ ഇനിയും എന്നെ തന്നെ എത്രമാത്രം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. 🪄😇



Leave a comment