ഏകാന്തത

ഏകാന്തതയെ പ്രണയിച്ചവൻ ആയിരുന്നു ക്രിസ്തു എനിക്ക്. അവൻ എത്രമാത്രം ഏകാന്തതയെ ഇഷ്ടപെട്ടിരുന്നു. എന്നാൽ അവന്റെ ജീവനോളം. ഈശോയ്ക്കു ഇത് ഒരു തനിച്ചാകൽ ആയിരുന്നില്ല പിന്നെയോ തന്റെ സ്നേഹം നിറഞ്ഞ പിതാവിനോടുള്ള സ്നേഹ സംഭാഷണം ആയിരുന്നു.

നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ഒന്ന് കടന്നുചെല്ലാം… തനിച്ചാക്കുക എന്നാൽ ഉൾഭയത്തോടെ ആണ് നമ്മിൽ പലരും നോക്കി കാണുന്നത്… അത്തരം നിമിഷങ്ങളിൽ ഓർക്കേണ്ട ഒന്നുണ്ട് ക്രിസ്തുവിന്റെ മനോഭാവം എന്തായിരുന്നു എന്ന്…

ഞാൻ തനിച്ചായപ്പോൾ എന്റെ അരികിൽ വന്നവൻ… എന്റെ മിഴിനിറഞ്ഞപ്പോൾ കരയണ്ട എന്ന് പറഞ് എന്നെ ആശ്വസിച്ചവൻ.. അവനായിരുന്നു എന്നെ ഈ ഏകാന്തയെ സ്നേഹിക്കാൻ പഠിപ്പിച്ചവൻ…

ആരൊക്കെ പിരിഞ്ഞുപോയാലും പിരിയാത്ത സ്നേഹിതൻ ആയി കൂടെ നിൽക്കുന്നവൻ അവൻ മാത്രം ആണ്. “അവിടുന്ന് അവനെ മരുഭൂമിയിൽ ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി, അവനെ വാരിപ്പുണർന്ന് താല്പര്യപൂർവം പരിചരിച്ച് തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു”. (നിയമാവർത്തനം 32.10)
ഇതും കേട്ടപ്പോൾ ഉള്ളിൽ ഉണ്ടായിരുന്ന അവസാനത്തെ പേടിയും മെല്ലെ പടിയിറങ്ങി…

തനിയെ അവനോടു കൂടെ ആയിരിക്കാൻ കാത്തിരിക്കുന്ന ക്രിസ്തു… ഇന്നും ലോകമെങ്ങുമുള്ള അനേകം സക്രാരികളിൽ ഈശോ തനിച്ചാണ്… നിന്റെ എന്റേം വരവിനെ കാത്തിരിക്കുന്ന ഒരു പൊന്നു തമ്പുരാൻ… എന്നിട്ടും എന്തെ ഈ ഏകാന്തയിൽ അവനോടു കൂടെ ആയിരിക്കാൻ ഞാനും നീയും മറക്കുന്നു? ചിന്തയ്ക്കേണ്ടിയിരിക്കുന്നു.

ഏകാന്തയുടെ മറ്റൊരു വശം അതിനു തീഷ്ണത കൂടുതൽ ആണ് എന്നതാണ്… ഗത്സെമനിൽ രക്തം വിയർക്കുന്ന വേദനയിലും പിതാവിന്റെ ഇഷ്ടം മാത്രം നിറവേറ്റാൻ ആഗ്രഹിച്ച ഒരു പുത്രന്റെ ഹൃദയത്തിന്റെ തീഷ്ണത നമുക്ക് കാണാൻ കഴിയും… തനിയെ പ്രാർത്ഥിക്കാൻ പോകുന്ന ഈശോയും സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നു… ഏകാന്തയുടെ പ്രണയഭാവം ക്രിസ്തുവിൽ നമുക്ക് കാണാന് കഴിയും. ആ പ്രണയത്തിൽ ജീവനും വേദനയും നിറഞ്ഞു നിന്നിരുന്നു… തന്റെ സഹനങ്ങളുടെ കാൽവരിയിൽ കുരിശുമായി കയറാൻ ഈശോയ്ക്കു കഴിഞ്ഞത് ഒരുപക്ഷെ ഈ ഒരു പ്രണയം കൊണ്ടാവാം.

ക്രിസ്തു… ജീവിതത്തിലെ സമസ്ത മേഖലകളിലും അവനെന്നെ വീണ്ടും അത്ഭുതപെടുത്തി. ഇതാ ഇപ്പൊ പൊതുവെ ആരും ഇഷ്ടപെടാത്ത ഏകാന്തയെ പോലും പ്രണയിക്കാൻ… എന്റെ വേദനകൾക്കും കുരിശുകൾക്കും അപ്പുറം ക്രിസ്തു സാനിദ്ധ്യത്തിൽ… ഏകാന്തയിൽ അവനോടു കൂടെ ആയിരിക്കാൻ എനിക്കു കഴിയുന്നുണ്ടോ?

എന്റെ ഈശോയെ, നിന്റെ ഹൃദയത്തിലേക്ക് വളരാൻ ഇനിയും എന്റെ ജീവിതത്തെ ഞാൻ എത്രമാത്രം നിന്നിലേക്ക് ചേർക്കേണ്ടിയിരിക്കുന്നു. 🥰

നന്ദി ഈശോയെ, കൂടെ ഉണ്ടെന്നുള്ള നിന്റെ സ്നേഹത്തിന്റെ ഓർമപ്പെടുത്താലിന്.

🫂 𝓙𝓲𝓼𝓶𝓪𝓻𝓲𝓪 🪄🪄🪄

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “ഏകാന്തത”

  1. Keep it up… Keep writing…. My dear friend
    😃😃😍😍

    Liked by 2 people

    1. Thanks Emmanuel🪄😇God bless😍

      Liked by 1 person

Leave a comment