കുർബാന കുപ്പായം

“ഈശോയുടെ ഹൃദയമാവാൻ ബലിപീഠത്തിൽ ആരംഭിച്ച് അവസാനം അതെ ബലിപീഠത്തിൽ ഒന്നാവാൻ… പുരോഹിതൻ”..🪄

“മെൽക്കിസദക്കിന്റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതൻ ആകുന്നു അതിനു മാറ്റം ഉണ്ടാവുകയില്ല” (Ps.110, 4) എന്ന് പറഞ്ഞുകൊണ്ട് ഓരോ പുരോഹിതനും ക്രിസ്തുവാകുന്ന നിത്യപുരോഹിതന്റെ ഹൃദയത്തിന്റെ സ്‌നേഹിതരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു.

ഈശോയുടെ പൗരോഹിത്യം സഭയിൽ തുടരാൻ അവൻ തിരഞ്ഞെടുത്ത ബലഹീന ജന്മങ്ങൾ… ലോകദൃഷ്ട്യ അവർ അയോഗ്യരായിരിക്കാം എന്നാൽ ക്രിസ്തു അവരെ യോഗ്യരെന്ന് പരിഗണിക്കുകയും… തന്റെ സ്നേഹത്തിന്റെ പാതയിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു.

ആരാണ് ഒരു പുരോഹിതൻ?

അവൻ ഗോതമ്പുമണിപോലെ സ്വയം അഴിഞ്ഞു ഇല്ലാതെ ആയി ഫലം പുറപ്പെടുവിക്കുന്നവൻ… തനിക്കും ലോകത്തിനും മരിച്ചുകൊണ്ട് ക്രിസ്തുവിന് വേണ്ടിയും അവന്റെ അജഗണങ്ങക്ക് വേണ്ടിയും തന്നെ തന്നെ ബലിയർപ്പിക്കാൻ മാറ്റി നിർത്തപ്പെട്ടവൻ… ബലിപീഠത്തിനരികിൽ കൂട് കൂടിയ മീവൽ പക്ഷിയെ പോലെ, ക്രിസ്തുവിന്റെ തിരുഹൃദയത്തിനുള്ളിൽ തന്റെ ജീവിതമാകുന്ന ബലിക്കൂട് നെയ്തെടുക്കാൻ വിളിക്കപെട്ടവൻ…

ഓരോ പുരോഹിതനും നെഞ്ചുമുറിയുന്ന വേദനയോടെ അർപ്പിക്കുന്ന ദിവ്യ ബലികൾ അവന്റെ തന്നെ ജീവിത ബലിയാണ്.

എല്ലാവരും ഉണരുന്നതിനു മുൻപേ ഉണരുന്നവൻ ആണവൻ… നിശയുടെ തനിച്ചാകലിൽ തന്റെ കൈയിൽ മുറുകെ പിടിച്ച ഒരു ജപമാലയുമായി ജീവിതം ആരംഭിക്കുന്നവൻ… ആരെല്ലാം എന്തെല്ലാം പറഞ്ഞാലും തന്നെ വിളിച്ച ദൈവത്തിന്റെ സ്നേഹമാണ് തന്നെ ഇതിനെല്ലാം യോഗ്യനാകുന്നത് എന്ന് വിശ്വസിക്കുന്നവൻ… ചങ്കുപൊട്ടിക്കരയാനും… നെഞ്ചോടു ചേർത്ത് പിടിക്കാനും അവനുള്ളത്… മാതാവിന്റെ ഉദരത്തിൽ രൂപം നൽകുന്നതിന് മുൻപേ അറിഞ്ഞു വിളിച്ചു വിശുദ്ധീകരിച്ച പൊന്നു തമ്പുരാൻ ആണ്…

ബലഹീനമാണ് ഈ പുണ്യ ജന്മങ്ങളും; എന്നാൽ കൃപയാൽ അനുദിനം നിറയുന്നതാണ് ഇവരുടെ ജീവിതങ്ങൾ….

പുരോഹിതൻ ഒന്നും നൽകാതെ ഒന്നും ആഗ്രഹിക്കാതെ ഈശോയെ മാത്രം നൽകാൻ വിളിക്കപ്പെട്ടവൻ. താൻ നയിക്കുന്ന തന്റെ അജഗണങ്ങക്ക് വേണ്ടി സ്വയം ചാരമാകാൻ വിളിക്കപ്പെട്ടവൻ… തന്നെ വിളിച്ചവന്റെ കൂടെ ആയിരിക്കാനും മുറിയപ്പെടാനും വേണ്ടി വിളിക്കപ്പെട്ട ഒരു ജന്മം… 🪄

വിളിച്ചവന്റെ വിളിക്ക് ഉത്തരമായി എല്ലാം ഉപേക്ഷിച്ചു ഇറങ്ങിയവരാണ് ഓരോ പുരോഹിത ജന്മങ്ങളും… ബലഹീനമെങ്കിലും അനുഗ്രഹീത ജന്മങ്ങൾ… കുറവുകൾ എത്രമേൽ ഉണ്ടായാലും… വിളിച്ചവന്റ കൃപ ഓരോ നിമിഷവും അവരിൽ നിറവിന്റെ അനുഗ്രഹം നിറക്കുന്നതാണ്…

ക്രിസ്തു, അവനെന്നെ വീണ്ടും ഒരുപാടു അത്ഭുതപെടുത്തി. എങ്ങനെയെന്നോ; ഈ നിർമലരായ പുരോഹിത ജന്മങ്ങളിലൂടെ… അവനായി എല്ലാം ഉപേക്ഷിക്കുമ്പോൾ ഉപേക്ഷിച്ചതിന്റെ ഇരട്ടി തിരികെ നൽകും എന്ന് പറഞ്ഞവൻ… ആ ഒരു വാക്കിൽ സമസ്തയും ഉപേക്ഷിച്ചു വിളിച്ചവന്റെ കൂടെ ഇറങ്ങിയ ജന്മങ്ങൾ… ഒരു ആയുസിന്റെ പുണ്യം മുഴുവൻ ഈശോയോട് ചേർന്ന് അനുഭവിക്കാൻ വിളിക്കപെട്ടവർ…

ജീവിതമെന്ന പ്രണയത്തെ ബലിചെയ്തുകൊണ്ട് തന്റെ ജീവിതമാകുന്ന ബലിയെ അനുദിനം പ്രണയിക്കുന്നവൻ… ആർക്കുവേണ്ടി താൻ എല്ലാം ഉപേക്ഷിച്ചുവോ അവനാണ് തന്നെ നയിക്കുന്നത് എന്ന് വിശ്വസിക്കുന്നവൻ… അൾത്താരയോട് ചേർന്നുകൊണ്ട്… ക്രിസ്തുവിന്റെ കരുതൽ അനുഭവിക്കുന്ന ജീവിതങ്ങൾ… വിശുദ്ധ നോർബർട്ട് തന്റെ പൗരോഹിത്യ ദിനം പറഞ്ഞപോലെ:

“O Priest! You are not of yourself because you are of God.
You are not of yourself because you are the servant and minister of Christ.
You are not your own
because you are the spouse of the Church.
You are not yourself
because you are the mediator between God and man.
You are not from yourself
because you are nothing.
What then are you? Nothing and everything.
0 Priest!
Take care, lest what was said to Christ on the cross be said to you:
‘He saved others, himself he cannot save!”

പുണ്യ പൗരോഹിത്യത്തെ സ്നേഹിക്കുന്ന എല്ലാ വൈദികർക്കും… പൗരോഹിത്യം സ്വപ്നം കാണുന്ന എല്ലാ പ്രിയപ്പെട്ട സഹോദരൻമാർക്കും…

നിത്യ പുരോഹിതനായ ഈശോ കൂടെ ഉണ്ടാകട്ടെ…. വഴി നടത്തട്ടെ… അനുഗ്രഹിക്കട്ടെ 🪄… സ്നേഹത്തോടെ… പ്രാർത്ഥനയോടെ 😇

🪄 🪄🪄 𝓙𝓲𝓼𝓶𝓪𝓻𝓲𝓪 🪄😇

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

7 responses to “കുർബാന കുപ്പായം”

  1. […] കുർബാന കുപ്പായം […]

    Liked by 3 people

  2. പൗരോഹിത്യത്തിന്റെ അർത്ഥവും, ആഴവും ഇതിൽ സ്പഷ്ടം …. പുരോഹിതനിലെ ക്രിസ്തു അനാവരണം ചെയ്യപ്പെടുന്നു…. എപ്പോഴും അങ്ങനെയാവട്ടെ👍🙏 നന്നായിരിക്കുന്നു. ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ🙏

    Liked by 2 people

    1. Jismaria George Avatar
      Jismaria George

      Thank u sister

      Liked by 1 person

  3. Well written Jismaria. Congrats ✔✔👍👍

    Liked by 2 people

    1. Thank u 🪄🪄🪄

      Liked by 2 people

  4. fr. sajan francis Avatar
    fr. sajan francis

    Heart taking reflection on priesthood… nice… 👌👌👌

    Liked by 3 people

    1. Thank u father 🪄

      Liked by 2 people

Leave a comment