പ്രഭാത പ്രാർത്ഥന

👏🪻☘️ വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. ☘️🪻👏 യോഹന്നാന്‍ 14 : 6

👏ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായ മിശിഹായേ… ഞങ്ങൾക്ക്‌ നൽകിയിരിക്കുന്ന ഈ കൊച്ചുജീവിതം അങ്ങയെ സ്നേഹിച്ച്‌. മഹത്വപ്പെടുത്തി ജീവിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.👏

👏 പ്രാർത്ഥിക്കാനും പ്രവർത്തിക്കുവാനും മറ്റുള്ളവർക്കായി ദൈവ തിരുമുൻപിൽ നിലകൊള്ളുവാനും ഞങ്ങൾക്ക്‌ ശക്തി തരേണമേ. അങ്ങ്‌ ആഗ്രഹിക്കാത്തതൊന്നും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കട്ടെ ദൈവമേ.👏

👏ഞങ്ങളുടെ നിയോഗങ്ങളെയും ഉത്തരവാദിത്വങ്ങളെയും അനുദിനം ഞങ്ങളെ ഓർമ്മപ്പെടുത്തേണമേ. ആവശ്യങ്ങളും അനാവശ്യങ്ങളും ഞങ്ങൾ തിരിച്ചറിയട്ടെ. സുഖങ്ങളും ദുഖങ്ങളും ഒരേ സന്തോഷത്തോടെ അങ്ങിൽ നിന്നും സ്വീകരിക്കുവാൻ ഞങ്ങൾക്ക്‌ കൃപ തരേണമേ.👏

👏 നഷ്ടപ്പെടുത്തുവാൻ ഞങ്ങൾക്ക്‌ ദൈവത്തേക്കാൾ വലുതായി ആരുമില്ലെന്ന് ഞങ്ങൾ മനസിലാക്കുന്നു. ഞങ്ങളുടെ ഇന്നത്തെ ഈ അവസ്ഥ അങ്ങ്‌ അനുഗ്രഹമായി മാറ്റിത്തരേണമെ. ഞങ്ങളുടെ സഹായം ആവശ്യമായി വരുന്ന മേഖലകൾ, വ്യക്തികൾ, സാഹചര്യങ്ങൾ എന്നിവ ഞങ്ങൾക്ക്‌ കാണിച്ചു തരണമേ.👏

👏 കുഞ്ഞുനാൾ മുതൽ ഞങ്ങൾക്ക്‌ ലഭിച്ച വിശ്വാസം തനിമ നഷ്ടപ്പെടാതെ ഒട്ടും ചോർന്നുപോകാതെ മറ്റുള്ളവരിലേക്ക്‌ പകരുവാൻ ഞങ്ങൾക്ക്‌ കഴിയട്ടെ. ഞങ്ങളെ വേദനിപ്പിക്കുന്നവരെയും. കഷ്ടപ്പെടുത്തുന്നവരെയും സ്നേഹത്തോടെ സ്വീകരിക്കുവാനുള്ള ഹൃദയവിശാലത നൽകി അനുഗ്രഹിക്കണമേ.👏

👏 ഇന്ന് ഞങ്ങൾ ഈ വിധം ജീവനോടെ ആരോഗ്യത്തോടെ ഇരിക്കുവാൻ കാരണമായവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു. ആരെങ്കിലും ഞങ്ങൾ മൂലം വേദനിച്ചുവെങ്കിൽ മാപ്പു ചോദിക്കുന്നു. നാളെയുടെ ദിവസം അധികമായി അങ്ങേ സ്നേഹിക്കുവാൻ ഒരിക്കൽക്കൂടി അങ്ങ്‌ അനുവദിക്കണമേ.👏

👏 എല്ലാ ദാനത്തിനും നന്ദി. എല്ലാ അനുഭവങ്ങളും ഞങ്ങളെ അങ്ങിൽ ചേർത്ത്‌ നിർത്തുവാൻ ഇടയാക്കട്ടെ. നിത്യം അങ്ങയെ മാത്രം ഞങ്ങൾ ആരാധിക്കട്ടെ. അതുവഴി ഞങ്ങളുടെ എളിയജീവിതം അങ്ങേക്കുള്ള സമ്മാനമാകട്ടെ ഈശോയെ… 👏
IMS അമ്മേ ഞങ്ങളുടെ ആശ്രയമേ. ആമേൻ🙏


𝐅𝐫 𝐏𝐫𝐚𝐬𝐡𝐚𝐧𝐭 𝐈𝐌𝐒

Advertisements

Leave a comment