💧💧🥲 കണ്ണുനീർ 🥲 💧💧
🥹 “ഓരോ തുള്ളി കണ്ണുനീരിനും പറയാനുണ്ട് ഒരുപാടു വേദനകളുടെയും നൊമ്പരങ്ങളുടെയും കഥ” 🥹
ചില നേരം നമുക്ക് തോന്നാറില്ലേ… ഒന്ന് മനസ്സു തുറന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്…. ചിലപ്പോൾ തോന്നാറില്ലേ ആരും കൂടെ ഇല്ല എന്ന്… ഒരു തരം വിരസത… കൂടെ ആരുമില്ലെന്നുള്ള തോന്നൽ… ഇതൊക്കെ ഉണ്ടാകുമ്പോളും ഓടി എത്തേണ്ട ഒരിടം ഉണ്ട്… അത് നമ്മുടെ ഈശോടെ അടുത്തു തന്നെയാണ്.
കണ്ണുനീരുകൊണ്ട് ഈശോയുടെ പാദം കഴുകിയ ഒരാളെ ബൈബിളിൽ നമ്മൾ കാണുന്നുണ്ട് പാപിനിയായ സ്ത്രീ… അവളുടെ പാപവസ്ഥകളിൽ വറ്റിപോയ കണ്ണുനീരിന്റെ വരം അവൾക്ക് തിരികെ ലഭിക്കുകയാണ് ഈശോയുടെ പാദങ്ങൾ കണ്ണുനീരിനാൽ കഴുകി ചുംബിച്ചപ്പോൾ… 🥹
നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപാടു നൊമ്പരങ്ങളുടെ അനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളവർ ആവാം നാം ഓരോരുത്തരും… ഹൃദയം മുറിയുന്ന വേദനകൾ ഏറ്റെടുത്തിട്ടുണ്ടാകാം… കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിപോയിട്ടുണ്ടാകാം… എങ്കിലും നിന്റെ കണ്ണുനിറയുമ്പോൾ ഉള്ളം പിടയുന്ന ഒരു പൊന്നു തമ്പുരാൻ നിനക്കുണ്ടെന്ന് നീ മറക്കല്ല്… മരണം പോലെ വേദനകൾ ഏറ്റെടുക്കുമ്പോളും കണ്ണുനീർ ധാരയായി ഒഴുകുമ്പോളും… നിനക്കായി ആരുമില്ലെന്ന് തോന്നുമ്പോളും ഒന്നോർക്കുക; നിനക്കായി കാത്തിരിക്കുന്ന ഒരു ഈശോ ഉണ്ടെന്നേ… നിന്നെ ഒത്തിരി സ്നേഹിക്കുന്ന നിന്റെ ഓരോ തുള്ളി കണ്ണുനീരും കുപ്പിയിൽ ശേഖരിച്ചു വയ്ക്കുന്ന ഒരു ദൈവം ഉണ്ടെന്നേ…
ചില രാത്രികളിൽ കണ്ണുനീർ കൊണ്ട് നിന്റെ തലയിണ നനയുമ്പോളും… ആരോടും പറയാതെ നീ കരയുമ്പോളും നിന്റെ ഹൃദയത്തിന്റെ തേങ്ങൽ അറിയുന്നവനാണ് ക്രിസ്തു… അതാണല്ലോ പാപിനിയായ ആ സ്ത്രീ കണ്ണുനീരുകൊണ്ട് ഈശോയുടെ പാദങ്ങൾ കഴുകിയപ്പോൾ അതിന് ക്രിസ്തു വിലനൽകിയത്… ‘അവൾ അധികം സ്നേഹിച്ചു…’ എന്ന് ഈശോ തന്നെ പറയുന്നതായി പിന്നീട് നമുക്ക് കാണാന് കഴിയുന്നത്…
ചില കണ്ണുനീർ വറ്റിയ കണ്ണുകൾക്ക് സ്നേഹത്തിന്റെ, കണ്ണുനീരിന്റെ വരം നൽകാൻ ഈശോയ്ക്കു കഴിഞ്ഞപ്പോലെ… നിന്റെ ജീവിതത്തിലും കയ്പ്പേറിയ കണ്ണുനീരിനെ മധുരമുള്ളതാക്കി മാറ്റാൻ അവനു കഴിയും… കാരണം അവന്റെ വേദനയുടെ കയ്പ്പേറിയ കണ്ണുനീരാണ് അവൻ നമുക്ക് മധുരിക്കുന്ന ദിവ്യകാരുണ്യമായി നൽകിയത്… ക്രിസ്തു നിന്റെ ഒരോ തുള്ളി കണ്ണുനീരിനും വിലനൽകുന്നവൻ ആണ്…
നിന്റെ ഓരോ ആഗ്രഹങ്ങളും അവന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങളായി മാറുമ്പോൾ… ഈശോയുടെ കൃപയുടെ ഉപകരണങ്ങൾ ആയി നാം മാറേണ്ടിയിരിക്കുന്നു… അപരന്റെ കണ്ണുനീരിനെ തുടക്കുന്ന, അപരന്റെ വേദനകളിൽ കൂടെ ആയിരിക്കുന്ന ക്രിസ്തുവിനെപോലെ വളരാൻ ഇനിയും എത്രമാത്രം ഞാൻ എന്റെ ജീവിതത്തെ ഒരുക്കേണ്ടിയിരിക്കുന്നു…
ഈശോയെ… നിന്നോളം സ്നേഹിക്കാൻ നിന്നോളം നന്മ ചെയ്യാൻ… നിന്നോളം സ്വയം ശൂന്യമാകാൻ… ഒരുപാട് ഒരുപാട് വളരേണ്ടിയിരിക്കുന്നു ഇനിയും എന്റെ ഈ ചെറുജീവിതം… 🪄
നന്ദി ഈശോയെ, കണ്ണുനീരിലും കൃപ നിറക്കുന്ന നിന്റെ സ്നേഹത്തിന്. 🪄🥹🩷
✍🏻✍🏻✍🏻 𝙹𝚒𝚜𝚖𝚊𝚛𝚒𝚊 𝙶𝚎𝚘𝚛𝚐𝚎 ✍🏻✍🏻🪄



Leave a comment