നഷ്ടം

ദൈവം തന്റെ സ്വപ്‌നങ്ങൾ എഴുതിയ തൂലികയാണ് നാം ഓരോരുത്തരും. പക്ഷെ ഇടക്കെപ്പോളോ ആ തൂലിക അതിന്റെ ഇഷ്ടത്തിന് നീങ്ങി എന്ന് തോന്നി…

ക്രിസ്തു… അവനെ ഓർത്തുകൊണ്ട് പലതും നഷ്ടപ്പെടുത്താൻ നിന്റെ ജീവിതത്തിൽ കഴിയുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് ഓരോ നിമിഷവും അവൻ നിന്നെ സമീപിക്കുന്നത്… എല്ലാവരെയും സ്നേഹിക്കണം സ്വന്തം ജീവിതത്തോട് ചേർത്തുനിർത്തുകയും വേണം. എന്നാൽ ഒന്നുണ്ട് ഇവയൊന്നും നിനക്ക് സ്വന്തമാക്കാൻ കഴിയില്ല…

ഒഴുകുന്ന പുഴയും തെളിഞ്ഞ ആകാശവും തമ്മിൽ ഒരുപാടു അകലം ഉണ്ട്. എന്നാൽ പുഴയുടെ ഹൃദയത്തിൽ അതിന്റെ ഒഴുക്കിൽ നിനക്ക് കാണാൻ കഴിയും ആ ആകാശത്തെ…

ഓരോ മനുഷ്യനും ഈ ഭൂമിയിലേക്ക് വന്നത് അവനിലൂടെ അല്ലേൽ അവളിലൂടെ പൂർത്തീകരിക്കേണ്ട ഒരു നിയോഗവും ആയിട്ടാണ്… ആ പൂർത്തീകരണത്തിന് പിന്നിൽ ചില നഷ്ടപ്പെടുത്തലുകൾ ഉണ്ട്. പഴയനിയമത്തിലെ അബ്രാഹവും, പുതിയ നിയമത്തിൽ പരിശുദ്ധ അമ്മയും, വിശുദ്ധ യൗസേപ്പിതാവും എല്ലാം തങ്ങളുടെ ഇഷ്ടങ്ങളെ ദൈവസ്നേഹത്തെ ഓർത്തുകൊണ്ട് നഷ്ടപെടുത്തിയവർ ആണ്…

‘ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി എല്ലാം ഞാൻ നഷ്ടമായി കണക്കാക്കുന്നു’ എന്ന് പൗലോസ് ശ്ലീഹാ പറഞ്ഞു എങ്കിൽ… തങ്ങളുടെ നഷ്ടങ്ങൾ സ്വർഗ്ഗരാജ്യത്തിലെ നേട്ടങ്ങൾ ആയി അവർ കണ്ടിരുന്നു എന്ന് തന്നെ അല്ലെ…

സ്വപുത്രനെ പോലും നമ്മുടെ രക്ഷക്കായി നൽകിയ പിതാവായ ദൈവത്തിന്റെ നഷ്ടപ്പെടുത്തൽ എത്രമാത്രം വലുതാണെന്ന് നാം അനുനിമിഷം ചിന്തയ്ക്കേണ്ടിയിരിക്കുന്നു…
തന്റെ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും എല്ലാം മേൽ വന്ന കാൽവരി എന്ന വലിയ നേട്ടം സ്വന്തമാക്കാൻ ആ മുപ്പത്തിമൂന്നുകാരൻ തന്റെ എല്ലാ മാനുഷികമായ ആഗ്രഹങ്ങളെയും നഷ്ടമായി കണക്കാക്കി… 🪄

ക്രിസ്തു… അവനെപ്രതി നഷ്ടമായി കരുതുന്നതിനെല്ലാം അവൻ നൂറിരട്ടി പ്രതിഫലം നൽകുമെന്ന് പറഞ്ഞുകഴിഞ്ഞു… എന്റെ നഷ്ടങ്ങളുടെ കണക്കുപുസ്തകം ഞാൻ തുറന്നപ്പോൾ…. അവയെല്ലാം നേട്ടങ്ങൾ ആണെന്നവൻ പഠിപ്പിച്ചുതന്നു… മനസിലാക്കാൻ ഞാൻ വൈകിയ അവന്റെ സ്നേഹം ഒരിക്കലും ഞാൻ നഷ്ടമായി പോകാൻ അനുവദിച്ചില്ല… അവന്റെ അനുഗ്രഹങ്ങൾ സ്വന്തമാക്കാൻ പ്രിയപ്പെട്ട പലതും ഉപേക്കിഷിക്കണം എന്നവൻ പറഞ്ഞപ്പോൾ എന്നിലുണ്ടായിരുന്ന അവസാന പരിഭവവും മാറി…

എന്റെ ഈശോയെ, നിന്നോളം എല്ലാം നഷ്ടപ്പെടുത്താൻ ഞാൻ ഇനിയും എത്രമാത്രം ചെറുതാകേണ്ടിയിരിക്കുന്നു?

നന്ദി ഈശോയെ, നഷ്ടമാകക്കലിലും കൃപനിറക്കുന്ന, കൂടെ ഉണ്ടെന്നുള്ള നിന്റെ ഓർമപ്പെടുത്തലിന്. 💞

✍🏻 𝓙𝓲𝓼𝓶𝓪𝓻𝓲𝓪 𝓖𝓮𝓸𝓻𝓰𝓮 ✍🏻

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

6 responses to “നഷ്ടം”

  1. എന്താ ചേച്ചി ഇപ്പോൾ എഴുതാത്തെ? ചേച്ചി എഴുതാത്തത് ശെരിക്കും നഷ്ടം തന്നെയാണ് 😒😒😒😒😒

    Like

    1. Will start this week on….
      I was in my holidays

      Liked by 1 person

  2. ലിയ ജോസഫ് Avatar
    ലിയ ജോസഫ്

    ഈശോയെ, എല്ലാം നഷ്ടപ്പെടുത്തിയാലും നിന്നെ നഷ്ടപ്പെടുത്തതിർക്കാൻ എന്നേ സഹായിക്കണമേ

    Liked by 2 people

    1. Jismaria George Avatar
      Jismaria George

      🥰🥰🪄

      Liked by 1 person

  3. 👌👌✍✍👍👍

    Liked by 2 people

    1. Jismaria George Avatar
      Jismaria George

      Thank u 🪄🪄🙂🙂😇

      Liked by 1 person

Leave a reply to Jismaria George Cancel reply