സ്നേഹത്തിന്റെ ഉപകരണം

ദൈവം സ്നേഹിച്ചു സ്നേഹിച്ചു തന്റെ ആ സ്നേഹത്തിന്റെ ഉപകരണം ആക്കിയ ഒരു വിശുദ്ധൻ ഉണ്ട്. രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സിസി… ഉടഞ്ഞുപോയ മൺപാത്രം ആയിരുന്നു ഒരിക്കൽ അവനും എന്നാൽ ഉടയോനെ കണ്ടുമുട്ടിയപ്പോൾ അവനും പറഞ്ഞു തന്നു ദൈവം ആ ചെറു ജീവിതവും തന്റെ സ്നേഹത്തിന്റെ ഉപകരണം ആക്കിയ കഥ.

നാം എല്ലാവരും ഉടഞ്ഞുപോയ ഒരു മൺ പാത്രം കൊണ്ട്നടക്കുന്നവർ ആണ്. ഒരുപാടു സ്വപ്നങ്ങളുടെയും
ആഗ്രഹങ്ങളുടെയും എല്ലാം ഒരു മൺപാത്രം. ലോകമാകുന്ന കാറ്റിൽ എപ്പോളോ താഴെ വീണു ഉടഞ്ഞ മൺപാത്രം.
ക്രിസ്തു തന്റെ കൂടെ കൊണ്ടുനടന്ന ശിഷ്യന്മാർ ആരും എല്ലാം തികഞ്ഞവർ ആയിരുന്നില്ല… ബലഹീനർ ആയിരുന്നു എങ്കിലും അവർ മനസിലാക്കിയ ഒരു സത്യം ഉണ്ട്… അവന്റ കൂടെ ആയിരുന്നാൽ അവൻ തങ്ങളുടെ ജീവിതങ്ങളെയും അവന്റെ സ്നേഹത്തിന്റെ ഉപകരണം ആക്കി മാറ്റും എന്ന്.

ക്രിസ്തുവിനെ സ്നേഹിക്കാൻ നിനക്ക് കഴിയുന്നുണ്ടോ… നാം എല്ലാവരും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു ഹൃദയവും ആയി ജീവിക്കുന്നവർ ആണ്; എന്നാൽ അവന്റ കൂടെ ഒരു നിമിഷം സ്വസ്ഥമായി ഇരിക്കാൻ നമുക്ക് കഴിയുന്നുണ്ടോ…

ലോകം ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവരെ തന്നെ ആണ് ദൈവം ഇന്നോളം തന്റെ സ്നേഹിതർ ആക്കിട്ടുള്ളത്… മുറിവേറ്റ ദൈവത്തിനറിയാം നിന്റെ മുറിവിന്റെ ആഴം എത്രമാത്രം ആണെന്ന്. ആ ദൈവം തന്നെ ആണ് മുറിവേറ്റ നിന്റെ ജീവിതമാകുന്ന മൺകുടത്തിൽ സ്നേഹത്തിന്റെ വീഞ്ഞ് നിറക്കുന്നവൻ…

ക്രിസ്തു… ഉടഞ്ഞുപോയ മൺ കുടത്തിലും… മുറിവേറ്റ മുളം തണ്ടിലും നന്മ ഉണ്ടെന്ന് പഠിപ്പിച്ചു തന്നവൻ. ഞാൻ ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞുകൊണ്ട് എന്നെ താഴ്ത്തിയപ്പോൾ… ഞാൻ അറിയാതിരുന്ന എന്നിലെ നന്മകൾ കണ്ടവൻ അവനായിരുന്നു… എന്റെ കഴിവുകേടിനെ ഓർത്ത് ഞാൻ പരിഭവം പറഞ്ഞപ്പോൾ ഉടഞ്ഞുപോയ എന്റെ സ്വപ്നങ്ങളെ കൂട്ടിച്ചേർത്തവൻ ആയിരുന്നു ക്രിസ്തു.

അവന്റെ സ്നേഹത്തിന്റെ ഉപകരണം ആകാൻ അവൻ തിരഞ്ഞെടുത്തവർ എല്ലാം ബലഹീനർ ആണെന്നവൻ പറഞ്ഞപ്പോൾ എന്നിലെ നൊമ്പരങ്ങൾ മെല്ലെ പടിയിറങ്ങി…
സ്നേഹമായവൻ കാൽവരിയിൽ യാഗമായപ്പോൾ… തന്റെ ജീവിതത്തിലൂടെ നേടുന്ന അനേകം ആത്മാക്കളെ അവൻ കണ്ടിരുന്നു…

നമ്മുടെയൊക്കെ ജീവിതം; ഒന്നാലോചിച്ചു നോക്കിയാൽ ദൈവ സ്നേഹത്തിന്റെ നിറവുകൾ മാത്രമല്ലേ കാണുവാൻ കഴിയുക… ഒന്നുമല്ല എന്ന് നമ്മൾ കരുതുന്ന ഇടങ്ങളിൽ നിന്നുമല്ലേ ക്രിസ്തു അവന്റെ സ്വപനങ്ങൾ പൂർത്തീകരിക്കാൻ നമ്മുടെ ജീവിതങ്ങളെയും ഉപയോഗിക്കുന്നത്.

ഈശോയെ, ‘നിന്റെ കയ്യിലെ ഒരു ചെറു മണൽത്തരിയോളം എന്നെ എളിമപ്പെടുത്തണേ’ എന്ന് വിശുദ്ധർക്ക് പ്രാർത്ഥിക്കാൻ കഴിഞ്ഞു എങ്കിൽ അത് അർത്ഥമാക്കുന്നതും ഈശോയുടെ കുഞ്ഞു ഉപകരണം ആയി അവരും മാറി എന്നല്ലേ…. 🪄

എന്റെ ഈശോയേ, എല്ലാറ്റിലും നന്മ കാണുന്ന നിന്റെ ഹൃദയം സ്വന്തമാക്കാൻ… ഉടഞ്ഞു എങ്കിലും തകരാൻ അനുവദിക്കാത്ത നിന്റെ സ്നേഹത്തിന്റെ ഉപകരണം ആകാൻ… ഞാൻ എന്റെ ജീവിതത്തെ ഇനിയും എത്രകണ്ട് നിന്നിലേക്ക്‌ വളർത്തേണ്ടിയിരിക്കുന്നു?

നന്ദി ഈശോയെ, അയോഗ്യതകളെ പോലും യോഗ്യതയാക്കുന്ന… നിന്റെ സ്നേഹത്തിന്റെ ഉപകാരണമാക്കുന്ന… കൂടെ ഉണ്ടെന്നുള്ള നിന്റെ ഓർമപ്പെടുത്തലിന് 🪄🥹

✍🏻𝕵𝖎𝖘𝖒𝖆𝖗𝖎𝖆 𝕲𝖊𝖔𝖗𝖌𝖊✍🏻

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

4 responses to “സ്നേഹത്തിന്റെ ഉപകരണം”

  1. Goo writing and Meaningful Pictures 👌👌👍👍

    Liked by 2 people

    1. Thank u dear Sajan Chetta💐

      Liked by 1 person

  2. Jismaria George Avatar
    Jismaria George

    Thank you dear sr. Liji Maria 🥰…for your encouraging words… 🪄God bless you…😇🩷

    Liked by 2 people

  3. ഉടയലും , മൺപാത്രവും, ക്രിസ്തു സ്നേഹവും …. ഒരുപാട് കാര്യങ്ങൾ പറയുന്നു . തകർന്ന ഹൃദയങ്ങൾക്ക് തീർച്ചയായും ആശ്വാസമാകും ഈ വാക്കുകൾ . നന്നായിരിക്കുന്നു.👍

    Liked by 3 people

Leave a reply to Jismaria George Cancel reply