Ennittum Enthe Njan Kurbana… Lyrics

Advertisements

എന്നിട്ടും എന്തേ ഞാൻ കുർബാനയായില്ല..!
എന്നിട്ടും എന്തേ ഞാൻ തിരുവോസ്തിയായില്ല..! (2)

എല്ലാമെനിക്കവൻ പങ്കിട്ടു തന്നിട്ടും
എന്നുമെൻ ആത്മാവിൽ അപ്പമായി വന്നിട്ടും
സ്നേഹം കൊണ്ടെന്നെ പൊതിഞ്ഞു പിടിച്ചിട്ടും
സ്നേഹത്തിൻ തേനട ഊട്ടി വളർത്തീട്ടും

എന്നിട്ടും എന്തേ ഞാൻ…

കാലിത്തൊഴുത്തിൽ എനിക്കായ് പിറന്നിട്ടും
കാൽവരിക്കുന്നിൽ എനിക്കായ് മരിച്ചിട്ടും
പാപം ക്ഷമിച്ചെന്നെ മാറോടു ചേർത്തിട്ടും
പാപിയെനിക്കായി മരിച്ചുയർത്തിട്ടും

എന്നിട്ടും എന്തേ ഞാൻ…

ദാനങ്ങളായെന്നിൽ നിറഞ്ഞു തുളുമ്പീട്ടും
ദാസനായവനെന്റെ പാദം കഴുകീട്ടും
സ്നേഹിതനായെന്റെ കൂടെ നടന്നിട്ടും
സ്നേഹിതനായവൻ ജീവൻ പകർന്നിട്ടും

എന്നിട്ടും എന്തേ ഞാൻ…

വചനത്താലെന്നിൽ വെളിച്ചം പകർന്നിട്ടും
വഴിയാത്രക്കെന്നും പാഥേയമായിട്ടും
അൾത്താരതന്നിൽ വിരുന്നായി അണഞ്ഞിട്ടും
അനുദിനം കുർബാനയാകാൻ പറഞ്ഞിട്ടും.

എന്നിട്ടും എന്തേ ഞാൻ…

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment