റഫായേൽ മാലാഖയോടുള്ള പ്രാർത്ഥന

Saint Raphael, The Archangel


ദൈവത്തിന്റെ മഹത്വത്തിന്റ സന്നിധിയിൽ പ്രവേശിക്കുകയും ഞങ്ങളുടെ പ്രാർത്ഥനകൾ പരിശുദ്ധനായവനെ അനുസ്മരിപ്പിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്മാരിൽ ഒരുവനും കാവൽ മാലാഖാമാരുടെ നായകനും ആയ വി. റഫായേൽ മാലാഖയെ അങ്ങയുടെ ശക്തമായ മാധ്യസ്ഥം മൂലം ഞങ്ങൾക്ക് കൈവന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഞങ്ങളുടെ അനുദിന ജീവിത യാത്രയിൽ അങ്ങു ഞങ്ങളെ സംരക്ഷിക്കുകയും എല്ലാ വിധ അപകടങ്ങളിൽ നിന്നും, പൈശാചിക ആക്രമണങ്ങളിൽ നിന്നും കാത്തു കൊള്ളുകയും ചെയ്യണമേ.പാപകരമായ സാഹചര്യങ്ങളിൽ പെട്ട് ഞങ്ങൾ പലപ്പോഴും മുറിവേറ്റുകൊണ്ടിരിക്കുന്നതിനാൽ സുഖപ്പെടുത്തുവാൻ വരണമെ.’ദൈവം സുഖപ്പെടുത്തുന്നു’ എന്നർത്ഥമുള്ള നാമമാണല്ലോ അങ്ങയുടേത്. മത്സ്യത്തിന്റ കയ്പ തോബിത്തിന്റെ കണ്ണിൽ പുരട്ടി കാഴ്ച നൽകിയതുപോലെ ഞങ്ങളുടെ എല്ലാ രോഗങ്ങളും, പ്രത്യേകിച്ച് ഇന്ന് മനുഷ്യമക്കളെ ബാധിച്ചു കൊണ്ടിരിക്കുന്ന ക്യാൻസർ, എയ്ഡ്‌സ് തുടങ്ങി പല മാറാരോഗങ്ങളെയും സുഖപെടുത്തുകയും വേണ്ട ഔഷധം വെളിപ്പെടുത്തി തരുകയും ചെയ്യണമേ. തോബിയാസിനു വഴികാട്ടിയാകുകയും അവനു വധുവായി തീരേണ്ട സാറായിൽ നിന്ന് ‘അസ്മോദേവൂസ് ‘എന്ന ദുഷ്ട ഭൂതത്തെ ബന്ധിച്ച് വിടുതൽ കൊടുത്ത് അവരുടെ വിവാഹം നടത്തി കൊടുക്കുകയും ചെയ്തതുപോലെ ഇപ്പോൾ ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിക്കാത്തവരുടെ ബന്ധനങ്ങൾ മാറ്റി വിവാഹിതരാകുവാനും കുടുംബ ബന്ധങ്ങളെ തകർത്തു കൊണ്ടിരിക്കുന്ന നാരകീയ ശക്തികളിൽ നിന്നും സംരക്ഷിച്ച് കുടുംബങ്ങളിലും, സമൂഹങ്ങളിലും, പരസ്പര സ്നേഹവും, ഐക്യവും, വിശ്വാസവും വളർത്തുവാനും ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ഈ കൊച്ചു ജീവിതം കൊണ്ട് സൽപ്രവർത്തികൾ ചെയ്ത് ദൈവത്തെ മഹത്വപ്പെടുത്തുവനും, സാഹോദര്യത്തിൽ വളരുവാനും ഞങ്ങളെ സഹായിക്കണമേ. ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേൻ

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment