വി. ഗബ്രിയേൽ മാലാഖയോടുള്ള പ്രാർത്ഥന
ദൈവസന്നിധിയിൽ നിൽക്കുന്ന സപ്താൽമാ ക്കളിൽ ഒരുവനും,’ദൈവത്തിന്റെ ശക്തി ‘എന്നറിയപ്പെടുന്നവനും, ദൈവത്തിന്റെ വാഗ്ദാനങ്ങളും കരുണയും മനുഷ്യമക്കളെ അറിയിക്കുന്ന സന്ദേശവാഹകരായ മാലാഖമാരിൽ പ്രധാനിയുമായ വി. ഗബ്രിയേൽ മാലാഖയെ, അങ്ങയെ ഞങ്ങൾ വണങ്ങുന്നു. ഞങ്ങളുടെ ദുർബലാവസ്ഥയിൽ പ്രത്യേകിച്ചും സാത്താൻ ഒരുക്കുന്ന ഏറ്റവും അപകടകരമായ നിരാശ, കുറ്റബോധം, ഭയം, ദുഃഖം, ക്ഷീണം, തെറ്റായ ബോധ്യങ്ങൾ, ആത്മഹത്യാ പ്രവണത, വെറുപ്പ് എന്നീ കുരുക്കുകളിൽനിന്ന് രക്ഷിച്ച് ദൈവികവും ആത്മീയവുമായ ശക്തി തന്നുകൊണ്ട് ധൈര്യപ്രതീക്ഷയിൽ ഞങ്ങളെ നയിക്കണമേ.അനുദിനവും ധീരതയോടെ വീരോചിതവും നിർമ്മലവുമായ വിശ്വാസത്തിന്റെ പാതയിലൂടെ ഞങ്ങളെ നടത്തണമേ. ദൈവത്തിന് ഞങ്ങളെ സംബന്ധിച്ചുള്ള പദ്ധതികൾ വെളിപ്പെടുത്തി തരുകയും അവ നിവർത്തിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. കൂടാതെ സഖറിയായ്ക്കും എലിസബത്തിനും സന്താന ഭാഗ്യം നൽകിയതുപോലെ മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് സന്താന ഭാഗ്യം നൽകുവാൻ പ്രാർത്ഥിക്കണമേ. ദാനിയേലിന് ജ്ഞാനവും അറിവും നൽകാൻ വന്ന ദൈവദൂത ദൈവിക ജ്ഞാനവും അറിവും ഞങ്ങൾക്കെല്ലാവർക്കും പ്രത്യേകിച്ച് എല്ലാ സഭാധികാരികൾക്കും, പുരോഹിതർക്കും, സമർപ്പിതർക്കും നൽകുവാൻ മാധ്യസ്ഥം വഹിക്കണമേ. ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേൻ.


Leave a comment