വി. സെറാഫിക് മാലാഖമാരോടുള്ള പ്രാർത്ഥന

വി. സെറാഫിക് മാലാഖമാരോടുള്ള പ്രാർത്ഥന

മഹത്വപൂർണനായ ദൈവത്തോട് കൂടെ ആയിരിക്കുകയും ദൈവസ്നേഹത്താൽ ജ്വലിച്ച് ദൈവത്തിന് സദാസമയം ആരാധന സ്തുതികളർപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സെറാഫിക്  മാലാഖാമാരെ, ദൈവത്തിന് ആരാധന സ്തുതികളർപ്പിക്കാൻ ഞങ്ങളെയും സഹായിക്കണമേ. ദൈവാലയത്തിലേക്കു പ്രവേശിച്ച എശയ്യ പ്രവാചകന് ആഴമായ അനുതാപവും പശ്ചാത്താപവും നൽകിയതുപോലെ ഞങ്ങൾക്കും ആ കൃപ നല്കണമേ. കുറ്റബോധത്തിൽ ജീവിക്കാതെ വിശുദ്ധ കുർബാനയാകുന്ന തീക്കട്ടയാൽ  ഞങ്ങളെ സ്പർശിച്ച് ഞങ്ങളിലുള്ള പാപത്തെയും പാപവാസനകളെയും മായിച്ച് ദൈവസ്നേഹാഗ്നിയാൽ ഞങ്ങളെ ജ്വലിപ്പിക്കണമേ. ദൈവത്തിന്റെ പദ്ധതികൾ ബോധ്യപ്പെടുത്തി എപ്പോഴും ദൈവഹിതം നിറവേറ്റുവാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment