സ്നേഹിതൻ


“നിന്നെ നീ ആയി മനസിലാക്കുന്ന ഒരുവൻ… ഒരിക്കലും നീ തനിച്ചാകാൻ ആഗ്രഹിക്കാത്തവൻ.. നിനക്കായി സ്വയം ഇല്ലാതായവൻ… ക്രിസ്തു…” 🌷

ഒരു നല്ല സ്നേഹിതനെ ആഗ്രഹിക്കാത്ത ആരാ ഈ ലോകത്തിൽ ഉള്ളത്… അങ്ങനെ ഒരു സ്നേഹത്തിനു വേണ്ടിഎന്തും ചെയ്യാൻ തയ്യാറാകുന്നവരാണ് നാം എല്ലാവരും…. ഇന്നിന്റെ ലോകം സ്വാർത്ഥതയിൽ നീങ്ങുമ്പോളും അപരനിലെ നന്മയെ കാണാൻ ഉള്ള ഒരു ഉൾവിളിയായി ക്രിസ്തു ഇന്ന് നമ്മുടെ മുൻപിൽ വയ്ക്കുന്ന ചോദ്യം ആണ് ഒരു യഥാർത്ഥ സ്നേഹിതൻ ആകാൻ നിനക്ക് കഴിയുമോ?

ക്രിസ്തു…. ഒരു സ്നേഹിതൻ ആരാകണമെന്നും എങ്ങനെ ആകണെമെന്നുമെല്ലാം സ്വന്തം ജീവിതം വഴി പഠിപ്പിച്ചു തന്നു… ചതിയും പിടിച്ചുവാങ്ങലുമല്ല സ്നേഹമെന്നും, മറിച് സ്വയം ശൂന്യമാകലും വിട്ടുകൊടുക്കലുമാണ് സ്നേഹം എന്നവൻ സ്വ ജീവിതം വഴി കാണിച്ചു തന്നു.. ശിഷ്യർക്കായി സ്വയം മുറിച്ചു നൽകിയവർ…. പ്രാതലൊരുക്കി കാത്തിരുന്നവൻ… കൂടെ ആയിരുന്നവൻ…
ശിഷ്യർകൊപ്പം അവരറിയാതെ എമ്മാവൂസ് വരെ നടന്നവർ…. കുർബാനയോളം ചെറുതായവൻ…. അവനല്ലേ യഥാർത്ഥ സ്നേഹിതൻ…
മുറിയപ്പെടാനും മുറിച്ചുനൽകാനുമായി സ്വയം ഇല്ലാതായ ഒരു സ്നേഹം…. ഈ ലോകത്തിൽ മനുഷ്യന് ഊഹിക്കാൻ കഴിയുന്നതിലും വേദനകൾ ഏറ്റെടുത്തവൻ… സ്നേഹിക്കാൻ മാത്രം അറിഞ്ഞിരുന്ന ക്രിസ്തു…. ആ ക്രിസ്തുവാണ് പറഞ്ഞത് സ്നേഹം എന്നാൽ മുറിവേൽക്കണം എന്ന്… മുറിവേറ്റൽ മാത്രമേ സ്നേഹിക്കാൻ കഴിയു എന്ന്…. മുറിവേറ്റൽ മാത്രമേ സ്നേഹം സ്നേഹമാകുള് എന്ന്… അതിനവൻ ആദ്യം എനിക്ക് മുൻപേ മുറിവേറ്റു എന്നെയും അവന്റെ സ്നേഹിതൻ ആകാൻ… എന്നെയും അവൻ സ്നേഹിക്കുന്നു എന്ന് മനസിലാക്കി തരാൻ…. എന്നിട്ടും അവനെ അറിയാതെ അകന്നുപോയ നിമിഷങ്ങളിലും ഒരു നിഴൽ വെളിച്ചത്തിൽ കൂടെ നടന്നവൻ ആയിരുന്നു ക്രിസ്തു എനിക്ക്.. സ്വയം മുറിവേറ്റവൻ എന്റെ മുറിവുകളെയും തിരുമുറിവുകൾ ആകാൻ എനിക്കായി മുറിഞ്ഞവൻ…. സ്നേഹമായി സ്നേഹിതനായി കൂടെ വന്നവൻ…. എന്റെ ഈശോയെ നിന്നോളം നല്ല ഒരു സ്നേഹിതൻ ആകാൻ ഞാൻ ഇനിയും എനിക്ക് എത്രകണ്ട് മരിക്കേണ്ടിയിരിക്കുന്നു?

നന്ദി ഈശോയെ, സ്നേഹിതനായി കൂടെ ഉണ്ടെന്നുള്ള നിന്റെ ഓർമപ്പെടുത്തലിനു.

✍🏻 𝓙𝓲𝓼𝓶𝓪𝓻𝓲𝓪 𝓖𝓮𝓸𝓻𝓰𝓮 ✍🏻

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

6 responses to “സ്നേഹിതൻ”

  1. സ്നേഹിതനെക്കുറിച്ചുള്ള നല്ല പാഠങ്ങൾക്ക് നന്ദി. 🙏🙏

    Liked by 2 people

    1. Thank u dear സ്നേഹ 🌹✝️

      Liked by 1 person

  2. Worth Meditating. 👍👌🤝😍

    Liked by 2 people

    1. Thank u dear Sajan Francis 🌹💐🫣

      Liked by 1 person

  3. ലിയ മാത്യു - ഭുവനേശ്വർ Avatar
    ലിയ മാത്യു – ഭുവനേശ്വർ

    സ്നേഹിതനെക്കുറിച്ച് ഇങ്ങനെ എഴുതാൻ സ്നേഹമുള്ള ഒരു സ്നേഹിതക്കെ കഴിയു. നസ്രായന്റെ നല്ല സ്നേഹിതയാവാൻ ജിസ്മരിയ്ക്ക് കഴിയട്ടെ.

    Liked by 2 people

    1. Thank u dear Liya Mathew💐💐💐🌹

      Liked by 1 person

Leave a reply to സ്നേഹ Cancel reply