മാലാഖമാരുടെ സഹായം ലഭിക്കുവാൻ ദൈവത്തോടുളള പ്രാർത്ഥന

  1. കർത്താവായ ദൈവമേ, ഞങ്ങൾ ദൈവദൂതന്മാരെപ്പോലെയാകാനുളളവരാണല്ലോ. അതനുസരിച്ച് ഈ ലോക ജീവിതം നയിക്കുവാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. അനശ്വരതയ്ക്കു വേണ്ടി മനുഷ്യനെ സൃഷ്ടിച്ച ദൈവമേ, സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കുന്നതിന് ദൈവദൂതൻമാരെ അയക്കണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. കർത്താവായ ദൈവമേ, ഞങ്ങളെ സഹായിക്കാൻ അയച്ചിരിക്കുന്ന മാലാഖമാരുടെ സാന്നിദ്ധ്യം ഞങ്ങൾക്ക് അനുഭവവേദ്യമാക്കിത്തരണമെന്നും അവരോടു ചേർന്ന് അങ്ങയെ അനവരതം ആരാധിച്ചു സ്തുതിക്കുവാനുള്ള കൃപതരണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. നല്ല ദൈവമേ,സാത്താൻ ഞങ്ങളെ തിന്മയിലേക്ക് വലിച്ചിഴയ്ക്കുമ്പോൾ അവരുടെ പിടിയിൽ നിന്നും ഞങ്ങളെ രക്ഷിക്കുവാൻ ദൈവദൂതൻമാരെ അയക്കണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. കർത്താവായദൈവമേ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിനെയുദ്ധത്തിൽ സഹായിക്കാനും ശത്രുവിനെ തോല്പിച്ചോടിക്കാനും അശ്വാരൂഢരായ ദൈവ ദൂതരെ പറഞ്ഞുവിട്ടതുപോലെ ഇന്ന് ഭൂമിയിൽ നടക്കുന്ന യുദ്ധം, തർക്കം, വഴക്ക്, കലഹം, കൊലപാതകം, അടിപിടി, ഭൂമികുലുക്കം, സുനാമി, ഇവ നടക്കുന്ന സ്ഥലങ്ങളിൽ സമാധാനം സ്ഥാപിക്കാൻ
    അവിടുത്തെ ദൈവദൂതന്മാരെ അയക്കണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ, അങ്ങയെ അനവരതം സ്തുതിക്കുന്ന മാലാഖമാരുടെ ആരാധന സ്തോത്രത്തോടു ചേർന്ന് ഞങ്ങളുടെ ആവശ്യങ്ങളും
    പ്രവർത്തനങ്ങളും, വേദനകളും, പ്രാർത്ഥനകളും അങ്ങ് സ്വീകരിക്കണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. ശിമയോനെ ശക്തിപ്പെടുത്താൻ ദൈവദൂതനെ അയച്ച ദൈവമേ, ഈ ലോകത്തിൽ മാനസികമായും ശാരീരികമായും ആത്മീയമായും തളർന്ന മനുഷ്യമക്കളെ ശക്തിപ്പെടുത്താൻ ദൈവ
    ദൂതന്മാരെ അവരുടെ പക്കലേയ്ക്കയക്കണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. പ്രവാചകൻമാർക്ക് സ്വർഗ്ഗീയ സന്ദേശം ദൈവ ദൂതന്മാർ വഴി നൽകിയ ദൈവമേ ഇന്ന് ജീവിക്കുന്നവരായ ഞങ്ങൾക്കും ദൈവീക സന്ദേശങ്ങൾ ദൈവദൂതന്മാർ വഴി നൽകി ഞങ്ങളെ വഴിനടത്തണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ,

  1. കർത്താവായ ദൈവമേ, അങ്ങ് ഞങ്ങളെ കാത്തുപാലിക്കുവാൻ നിയോഗിച്ച് ഞങ്ങളുടെ ദൈവദൂതർ എപ്പോഴും അങ്ങയുടെ തിരുമുഖം ദർശിച്ചുകൊണ്ടിരിക്കുന്നതുപോലെ ഞങ്ങൾക്കും
    അവിടുത്തെ തിരുമുഖം കാണിച്ചു തരണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. സീനായ് മലയിലേക്ക് മാലാഖമാരുടെ സൈന്യത്തോടുകൂടി എഴുന്നെള്ളിവന്ന ദൈവമേ, ഭൂമികുലുക്കം നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിലേക്ക് ഇറങ്ങിവന്ന് ആ പ്രദേശത്തെ ശാന്തമാക്കണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. വനത്തിൽ ഒളിച്ചു താമസിച്ച് ഏലിയായ്ക്ക് അപ്പം കൊടുക്കുവാൻ ദൈവദൂതനെ അയച്ച ദൈവമേ, ലോകത്തിലാരെല്ലാം ഭക്ഷണം കിട്ടാതെ വിഷമിക്കുന്നുവോ, അവർക്ക് അവിടുത്തെ ദൂതന്മാരെ അയച്ച് ആഹാരം എത്തിച്ചു കൊടുക്കണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. ബാലാമിന്റെ ശാപത്തിൽ നിന്നും ഇസ്രായേൽ ജനത്തെ
    രക്ഷിക്കുവാൻ ദൈവദൂതനെ അയച്ച് ഊരിയ വാളുമേന്തി നിർത്തി, മാർഗ്ഗതടസ്സം സൃഷ്ടിച്ച ദൈവമേ, ദുഷ്പ്രചരണ
    ങ്ങളും, ഏഷണികളും, ശാപങ്ങളും വഴി മനുഷ്യരെ പീഡിപ്പിക്കുന്നവരെക്കൊണ്ട് സത്വചനങ്ങൾ പറയിപ്പിക്കാൻ
    ദൈവദൂതന്മാരെ അയക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. സിംഹക്കൂട്ടിൽ എറിയപ്പെട്ട ദാനിയേലിനെ കൊല്ലാതിരിക്കാൻ സിംഹത്തിന്റെ വായ് പൂട്ടിക്കാൻ ശക്തനായ ദൈവദൂതനെ അയച്ചതുപോലെ കളള പ്രവചനങ്ങളും, കളളമൊഴികളും വഴി നീതിമാന്മാരെ പീഡിപ്പിക്കുന്നവരുടെ വായ് പൂട്ടിക്കുവാൻ, അവിടുത്ത ദൈവദൂതന്മാരെ അയക്കണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. തീച്ചുളയിലറിയപ്പെട്ട യുവാക്കളെ തീജ്വാലയിൽനിന്ന് രക്ഷിക്കുവാൻ ദൈവദൂതനെ അയയ്ക്കുകയും തീജ്വാല മാറ്റി അവർക്ക് തണുത്ത കാറ്റ് വീശിക്കൊടുത്ത് അഗ്നികുണ്ഠത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്ത ദൈവമേ, അഗ്നിപരീക്ഷ
    യിലും ദുഃഖം, നിരാശ, മനപീഡനങ്ങളിലും, മനസ്സു നീറുന്നവരെ ആശ്വസിപ്പിക്കാൻ അവിടുത്തെ ദൈവദൂതരെ അവരിലേക്കയയ്ക്കണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. അപ്പസ്തോലന്മാരെ കാരാഗൃഹത്തിൽ നിന്നും രക്ഷിക്കുവാൻ ദൈവദൂതരെ അയച്ച നല്ല ദൈവമേ, ഇന്ന് ജയിലറകളിൽ വസിക്കുന്നവരെ മോചിപ്പിക്കുവാനും കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് മാനസാന്തരം നൽകുവാനും ദൈവദൂതരെ അയക്കണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  1. ശിഷ്യന്മാരെ സുവിശേഷ പ്രഘോഷണത്തിനുളള തടസ്സങ്ങളിൽ നിന്നും രക്ഷിക്കുവാൻ ദൂതരെ അയച്ച ദൈവമേ, അങ്ങയുടെ ദാസരായ സുവിശേഷ പ്രഘോഷകർക്ക് ശുശ്രൂഷയിലുളള
    തടസ്സങ്ങൾ മാറ്റുവാൻ ദൈവ ദൂതന്മാരെ അയക്കണമേ.

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

Advertisements
Advertisements

Leave a comment