ധ്യാനം

മൗനത്തിൽ ആയിരിക്കുക എന്നാൽ ഇന്നിന്റെ ലോകത്തിൽ ഒരുപാടു വെല്ലുവിളികൾ നിറഞ്ഞ ഒരുകാര്യം ആണ്. കാരണം ഒരുപാടു ശബ്ദങ്ങളുടെ ഇടയിൽ ആണ് നാം എല്ലാവരും ഇന്ന് ജീവിക്കുന്നത്… എന്നാൽ ഈ കോലാഹലങ്ങക്കിടയിലും നമ്മുടെയൊക്കെ അന്തരിക ആത്മാവിനെ നിശബ്ദതയുടെ അനന്തതയിലേക്ക് ഉയർത്താൻ കഴിയുന്നുണ്ടോ എന്ന് ചിന്തിയ്ക്കേണ്ടിയിരിക്കുന്നു… എന്നാൽ ഇവയുടെ എല്ലാം ഇടയിലും മൗനത്തിൽ പിതാവിനോട് ഹൃദയം കൊണ്ട് സംസാരിച്ചവൻ ആണ് ക്രിസ്തു…

അങ്ങനെ മൗനം ഭേദിച്ചുകൊണ്ടു ക്രിസ്തു തന്നെ തന്നെ വെളിപ്പെടുത്തിയ ഒരിടമുണ്ട് ബൈബിളിൽ അത് വേറെ എങ്ങുമല്ല എമ്മാവൂസിലേക്കുപോയ ശിഷ്യർക്കു മുൻപിൽ ആണ്. അതും കൂടെ നടന്നവനെ മനസിലാക്കാൻ കഴിയാത്തവിധം അവർ ലോകത്തിന്റെ ബഹളങ്ങൾക്കിടയിൽ വ്യാപൃതരായിരുന്നപ്പോളും, അവരുടെ ഹൃദയത്തിന്റെ നിശബ്ദതയിൽ അവർ ഈശോയെ കണ്ടുമുട്ടിയത് അവൻ അവർക്കായി അപ്പം മുറിച്ചുനൽകിയപ്പോൾ ആണ്… നമ്മുടെല്ലാം ജീവിതത്തിൽ ക്രിസ്തു അരികിൽ ഉണ്ടായിരുന്നിട്ടും മനസിലാക്കാതെ അവൻ സ്വയം അപ്പമായി മുറിയപ്പെടുമ്പോൾ മാത്രം മനസിലാക്കുന്ന ചില നിമിഷങ്ങൾ ഇല്ലേ?

എന്നാൽ മൗനത്തിൽ മനനം ചെയ്യപ്പെട്ട എല്ലാ വിശുദ്ധ ജീവിതങ്ങൾക്കും പറയാൻ ഉണ്ടാകും ക്രിസ്തു സ്നേഹത്തിന്റെ ആഴവും അർത്ഥവും വേണ്ടുവോളം ആസ്വദിച്ച ഒരു ആത്മബന്ധത്തിന്റെ സാക്ഷ്യം…

മൗനമെന്നാൽ നിന്റെ ഉള്ളിലെ ദൈവിക സാനിധ്യത്തിലേക്കുള്ള ഒരു തിരിച്ചു യാത്ര കൂടിയാണ്…

ക്രിസ്തു… കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപോലെ ആയപ്പോളും…. രോമം കത്രിക്കുന്നവരുടെ മുന്നിലെ ചെമ്മരിയാടിനെ പോലെ നിന്നപ്പോളും മൗനം പാലിച്ചു എന്ന് ബൈബിൾ പറയുമ്പോൾ… അവിടെയും അവൻ പിതാവുമായുള്ള അത്മസംഭാഷണത്തിൽ ആയിരുന്നു എന്ന് തന്നെ നമുക്ക് മനസിലാക്കാൻ കഴിയണം…

ക്രിസ്തു… മൗനത്തിലൂടെ തന്റെ പിതാവുമായി സ്നേഹം തീർത്തവൻ. ധ്യാനമെന്നാൽ എന്നിൽ നിന്നും ക്രിസ്തുവിലേക്കുള്ള യാത്ര ആണെന്നവൻ പഠിപ്പിച്ചു തന്നു. ധ്യാനത്തിന്റെ മിഴികളിൽ എല്ലാം ദൈവം നന്മയാകുമെന്നവൻ സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതന്നപ്പോൾ… ജീവിതയാത്രയിൽ നിന്റെ കുരിശിന്റെ മുന്പിലെ ധ്യാനം ഒരു ജീവിത സാക്ഷ്യമാക്കി മാറ്റാൻ കഴിയുമെന്നവൻ കാണിച്ചുതന്നു… ഉടയവനിലേക്കൊരു പിന്തിരിഞ്ഞു നോട്ടമാണ് ധ്യാനം എന്നവൻ പഠിപ്പിച്ചപ്പോൾ ഉള്ളിലെ അവസാന സംശയവും പടിയിറങ്ങി…

എന്റെ ഈശോയെ, നിന്നിലേക്ക്‌ വളരാൻ മൗനത്തിൽ ഞാൻ ഇനിയും എത്ര കണ്ടു എന്നെ തന്നെ നിശബ്ദയാക്കേണ്ടി ഇരിക്കുന്നു?

നന്ദി ഈശോയെ, ഈ മൗനത്തിൽ പോലും നീ കൂടെ ഉണ്ടെന്നുള്ള ഓർമപ്പെടുത്തലിന് 😊✨🌏

✍🏻 Jismaria George ✍🏻

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

6 responses to “ധ്യാനം”

  1. ആഴമായ മൗനത്തിലേയ്ക്ക് നയിക്കുന്ന വരികൾ ….നന്നായിട്ടുണ്ട് മോളേ….

    Liked by 2 people

    1. Thank u dear Sr. Liji Maria ❤️
      God bless u
      Thank u for u r feedback 🥰🥰

      Liked by 1 person

  2. 🙌🙌😍😍✔✔👌👌👌😊😊

    Liked by 2 people

    1. Thank u dear Brother’s 💐🥰

      Liked by 1 person

  3. Chechi, Nannayittundatto. congrats 🤷‍♂️🤷‍♂️✌👌🎉😍😍

    Liked by 2 people

    1. Thank u കൊച്ചേ 💐💐🌹🌹🥰

      Liked by 1 person

Leave a comment