❤️❤️❤️ പ്രണയം ❤️❤️❤️
🌹 ഹൃദയം തൊട്ട പ്രണയങ്ങങ്ങൾ ഒന്നും നഷ്ടമായിട്ടില്ല… സ്വന്തമാക്കിയില്ല എങ്കിലും കൂടെയുണ്ട് അവയെല്ലാം… 🌹
പ്രണയം എന്ന് കേൾക്കുമ്പോൾ ഒരുപക്ഷെ ഓർമ്മവരിക കൗമാര പ്രായവും അതിൽ തോന്നാവുന്ന കുഞ്ഞു പ്രണയങ്ങളുമാണ്…. പ്രണയിക്കണമെടോ ഇടക്കൊക്കെ… എന്തിനെന്നോ അതിനും ഉണ്ട് ഒരു സുഖം… അതിലുണ്ട് ഒരു വേദന… അതിലുണ്ട് ഒരു ത്യാഗം…
ക്രിസ്തുവിനെപോലെ പ്രണയിക്കണം എന്ന് മാത്രം… അവന്റെ ജീവിതവും ഒരു പ്രണയം ആയിരുന്നല്ലോ… കുരിശിനോടുള്ള പ്രണയം… പിതാവിനോടുള്ള പ്രണയം… തന്റെ പ്രിയപ്പെട്ട ശിഷ്യരോടുള്ള പ്രണയം… താൻ കണ്ടുമുട്ടിയ എല്ലാത്തിനെയും അവൻ പ്രണയിച്ചു…
ഈ ലോകത്തിൽ ആർക്കും അവനോളം സ്നേഹിക്കാൻ കഴിയില്ല എന്ന് കാണിച്ചുതരാൻ വേണ്ടി… ലോകം പുച്ഛിച്ചപ്പോളും അവൻ തുടർന്നുകൊണ്ടേയിരുന്നു അവന്റെ പ്രണയം… ചങ്കു കുത്തിത്തുറന്നപ്പോളും അവനു ഹൃദയം നിറയെ സ്നേഹം മാത്രം… വേദനിപ്പിച്ചവരെയും ഇത്രമേൽ സ്നേഹിച്ച ഒരുവനെ ക്രിസ്തുവിൽ അല്ലാതെ മാറ്റാരിലും ഞാൻ കണ്ടിട്ടില്ല… കാരണം അവനു സ്നേഹിക്കാൻ മാത്രമേ അറിയൂ…
വിശുദ്ധ അൽഫോൻസാമ്മ പറഞ്ഞപോലെ “വേദനയുടെ രാത്രികളിൽ ഞാൻ എന്റെ മണവാളനെ സ്നേഹിക്കുവാണെന്ന്” പറയാൻ നമ്മിൽ എത്രപേർക്ക് കഴിയും… നമ്മൾ ആരും നഷ്ടമാകാതിരിക്കാൻ നമ്മുക്ക് വേണ്ടി ബലിയായ ഒരു പൊന്നുതമ്പുരാൻ… എങ്കിലും പ്രണയം എന്നാൽ ജീവൻപോലും നൽകാൻ തയ്യാറാവണം എന്നവൻ കാണിച്ചുതന്നു…💞
മുറിവേറ്റ പ്രണയം എന്നും ഒരുപാടു ഉറപ്പുള്ളതാണ് അതാണ് ക്രിസ്തുവിന് നമ്മളോടുള്ള സ്നേഹവും… അതല്ലേ കൂടെ ആയിരിക്കാൻ കുർബാന ആയതും… നമ്മെ രക്ഷിക്കാൻ ബലിയായതും… നമ്മെ പ്രണയിക്കാൻ ആ ഹൃദയം പോലും ശരീരത്തിന് പുറത്ത് നമുക്കായി തുറന്ന് തന്നതും എല്ലാം പ്രണയം എന്നല്ലാതെ എന്ത് പറയാൻ കഴിയും…
കൊഴിയുന്ന ഇലക്ക് മരത്തിനോടുള്ള പ്രണയം പോലെയും… കടൽ തിരമാലകൾക്ക് കരയോടുള്ള പ്രണയം പോലെയും… പൂവിനു പൂമ്പാറ്റയോടുള്ള പ്രണയം പോലെയും… ക്രിസ്തുവിന് നിന്നോടുള്ള പ്രണയം ആയിരുന്നു അവന്റെ തന്നെ ജീവിതവും…
സ്നേഹിക്കാം ഈശോയെ… പ്രണയിക്കാം അവനെ മാത്രം…
എന്റെ ഈശോയെ എന്റെ പ്രണയം നിന്നിലാവാൻ നീ എനിക്കായി സ്നേഹമായി മാറി. എനിക്കായി നീ സ്വയം ശൂന്യനായി അവസാനം എന്നെ നിന്റെ സ്വന്തമാക്കാൻ എന്നും ദിവ്യകാരുണ്യമായി നീ വന്നു എന്റെ ഉള്ളിന്റെ ഉള്ളിൽ അനുനിമിഷം. പ്രണയിച്ചുകൊണ്ടിരിക്കാൻ…..
നന്ദി ഈശോയെ, പ്രാണൻ ആയി നീ കൂടെ ഉണ്ടെന്നുള്ള ഓർമപ്പെടുത്തലിന്… 😍
💕💕💕 എന്നും ഈ പ്രണയം ആ മുപ്പത്തിമൂന്നുകാരനോട് മാത്രം 💕💕💕
🫂 നിന്റ പ്രിയ സഖി 🫂
🌹 ജിസ്മരിയ ജോർജ് 🌹



Leave a reply to Sanathana Cancel reply