🥰 നിനക്കായി 🥰
“ഉള്ളിന്റെ ഉള്ളിലെ നനവുള്ള ഓർമയായി അവൻ കൂടെ ഉണ്ട്… ക്രൂശിതൻ…”
ചില മനുഷ്യരില്ലേ നമ്മൾ അറിയാതെ നമ്മളിലേക്ക് ആഴ്ന്നിറങ്ങി നിൽക്കുന്നവർ… നമ്മുടെ ഓരോ ചുവടുവയ്പിലും കൂടെ നിൽക്കുന്നവർ… നമ്മുടെ കണ്ണൊന്നു നിറയുമ്പോൾ… നമ്മൾ തനിച്ചാകുമ്പോൾ… ഉള്ളുപിടയുന്ന ചിലർ… തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മളെ നമ്മളായി അറിഞ്ഞു സ്നേഹിക്കുന്നവർ… അവരൊക്കെ ശരിക്കും ക്രിസ്തുവിനെ വഹിക്കുന്നവർ തന്നെയല്ലേ…
ഒരുപാടു വൈകി നമ്മുടെ ജീവിതത്തിലേക്ക് ചില മനുഷ്യരെ ദൈവം അയക്കാറുണ്ട്… എന്തിനെന്നോ നാം ഒരിക്കലും തനിച്ചല്ല എന്ന് നമ്മളെ ഓർമപ്പെടുതാൻ വേണ്ടി തന്നെ.
ചില ബന്ധങ്ങൾ ഉണ്ട്… രക്തബന്ധത്തേക്കാൾ കർമബന്ധം കൊണ്ട് കൂടെ നിൽക്കുന്നവർ… നാം പോലും അറിയാത്ത ഇടങ്ങളിൽ ദൈവം നമുക്കായി അയച്ച ചില കാവൽ മാലാഖമാർ… 🥰
ക്രിസ്തുവിനോടുള്ള സ്നേഹത്താൽ നിന്റെ ജീവിതം നിറഞ്ഞാൽ പിന്നീട് നീ ഒന്നിനെയും ഓർത്തുകൊണ്ട് പരിഭവിക്കേണ്ട…
ഒന്നോർക്കുക ജീവിതം മുഴുവൻ നന്മ ആക്കിയവന് കുരിശുനൽകിയ ഒരു ലോകത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്…
സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ നൽകിയവൻ… ബലിയായി കാൽവരിയുടെ മുകളിൽ നിന്നെയും എന്നെയും രക്ഷിക്കാൻ… കൂടെ ആയിരിക്കാൻ… ഒരു കുളിർമഴയുടെ നനവുള്ള ഓർമയായി അവനിപ്പോളും കൂടെ ഉണ്ടെന്നേ…
അവന്റെ ഹൃദയത്തുടിപ്പുകളെ നിന്റെ ഹൃദയത്തുടിപ്പുകൾ ആക്കി മാറ്റാൻ നിനക്ക് കഴിയണം… പ്രണയം എന്നാൽ ഞാൻ നിനക്കും നീ എനിക്കും എന്ന ഒരു തോന്നൽ ആണേൽ… ക്രിസ്തുസ്നേഹം എന്നാൽ ഞാൻ ക്രിസ്തുവിന്റെ ഹൃദയത്തിലും അവൻ എന്റെ ഹൃദയയത്തിലും ആണെന്നുള്ള ഒരു അനുഭവം ആണ്…
നമുക്കും സ്വന്തമാക്കാം ജീവൻപോലും കൊടുത്തുകൊണ്ട് നമ്മെ നേടിയെടുത്ത ഈശോയെ… കുരിശിന്റെ വിരിമാറിലും പുഞ്ചിരി കളയാതിരുന്നവനെ… ചങ്കു കുത്തി തുറന്നപ്പോളും സ്നേഹം മാത്രം തന്നവനെ…
ഈശോയെ, നിന്റെ പ്രണയ സായൂജ്യത്തിലലിയാൻ ഞാൻ ഇനിയും നിന്നിലേക്ക് എത്രകണ്ടു വളരെണ്ടിയിരിക്കുന്നു…
നന്ദി ഈശോയെ, ജീവാംശമായി നീ കൂടെ ഉണ്ടെന്നുള്ള ഓർമപ്പെടുത്തലിന്…🥰
🌹 ജിസ്മരിയ ജോർജ്ജ് 🌹




Leave a reply to Jismaria George Cancel reply