❤🔥🫴🏻 സമർപ്പിതം 🫴🏻❤🔥
🌹 ഉരുകി ഇല്ലാതാകുന്ന ഒരു മെഴുകുതിരിക്കുപോലും പറയാൻ ഉണ്ടാവും… സ്വയം സമർപ്പണം ചെയ്തതിന്റെ ആത്മനിർവൃതിയുടെ നിറവ്. 🌹
“സമർപ്പണം” എന്നാൽ ഉള്ളും ഉള്ളതും ഉടയോന്റെ മുൻപിൽ സ്നേഹത്തോടെ നൽകുന്ന ആത്മ സന്തോഷം ആണ്. ക്രിസ്തു സ്നേഹത്തിന്റെ ആഴങ്ങളിൽ നിനക്ക് കണ്ടെത്താൻ കഴിയുന്ന ഒന്നുണ്ട് അവന്റെ സമർപ്പണത്തിന്റെ ആഴം… അതിൽ അവൻ നൽകിയ വില… അവന് നമ്മളോടുള്ള സ്നേഹത്തിന്റെ കരുതൽ… സ്വയം മുറിയപ്പെട്ടു… നമ്മുടെ മുറിവുണക്കാൻ… അവസാനം കാൽവരിയുടെ ഉന്നത ഗിരിമുകളിൽ അവനൊരു ആത്മ സമർപ്പണമായി മാറി…
ചില വിട്ടുകൊടുക്കലുകൾ ഒക്കെ നമ്മുടെ ജീവിതത്തിലും ഉണ്ടാകാറില്ലേ… അതിലും വലിയ നന്മകളെ സ്വന്തമാക്കാൻ… സമർപ്പണം എന്ന് കേൾക്കുമ്പോൾ ഓർമ വരിക വൈദിക സന്യാസ ദൈവവിളികളെ കുറിച്ചാണ്… താൻ ഈ ലോകത്തിൽ ആരെ എല്ലാറ്റിനും ഉപരിയായി സ്നേഹിച്ചുവോ അവനുവേണ്ടി എല്ലാം ഉപേക്ഷിക്കാനുള്ള ഒരു വിളി… ആ വിളിക്കുള്ളിൽ ഒരു വെല്ലുവിളിയുണ്ട്… അതിനുള്ളിൽ ഒരു സ്നേഹമുണ്ട്… ആർക്കും വിവരിക്കാൻ കഴിയാത്ത വിധം ഒരു വലിയ ആനന്ദം ഉണ്ട്… ക്രിസ്തു നൽകുന്ന ആശ്വാസം ഉണ്ട്…
ലോകസ്ഥാപനത്തിന് മുൻപേ അവൻ അറിഞ്ഞു വിളിച്ചു വിശുദ്ധീകരിച്ച ചില ബലഹീന ജന്മങ്ങൾ. പക്ഷെ അവരുടെ ബലഹീനതകൾ പോലും നിറവുകളായി മാറുകയാണ് ക്രിസ്തു നിറഞ്ഞുകഴിയുമ്പോൾ…
ലോകമാകുന്ന കൊടുംകാറ്റിലും ആർക്കും കെടുത്താൻ കഴിയാത്ത ഒരു തിരിനാളം ഹൃദയത്തിൽ കൊണ്ടുനടക്കുന്നവർ ആണ് ഓരോ സമർപ്പിതരും. അതാണല്ലോ അവരെ നമ്മൾ സമർപ്പിതർ എന്ന് വിളിക്കുന്നെ… എല്ലാം തന്നെ വിളിച്ചു സ്വന്തമാക്കിയവന് സ്നേഹത്തോടെ നൽകുന്ന ഒരു ജീവിത സാക്ഷ്യം…
കാലിതൊഴുത്തിൽ പിറന്നവന്റെ ദാരിദ്ര്യത്തെ പുണർന്നുകൊണ്ട്… മരണം വരെ തന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റിയവന്റെ അനുസരണത്തെ പുണർന്നുകൊണ്ട്… പിതാവുമായുള്ള സ്നേഹത്തിൽ ഒന്നായിരുന്നവന്റെ ബ്രഹ്മചര്യത്തെ പുനർന്നുകൊണ്ട്… വ്രതങ്ങളാകുന്ന അണികളിൽ ഇവരും സ്വന്തം ജീവിതം സമർപ്പണം ചെയ്യുന്നു… എത്രയോ സുന്ദരമായ ഒരു ജീവിതം.
ആത്മദാനത്തിന്റെ ജീവിതമാണ് സമർപ്പിത ജീവിതം… ക്രിസ്തുവിനായി നീ ഉപേക്ഷിച്ചതൊന്നും നിനക്ക് നഷ്‍ടമാവില്ല എന്നൊരു ഓർമപ്പെടുത്തലും ഈ വിളി ജീവിതത്തിൽ ഉണ്ട്…
ദൈവ രാജ്യത്തെ പ്രതി നീ നഷ്ടപ്പെടുത്തിയതെല്ലാം നൂറിരട്ടിയായി നൽകുമെന്നവൻ പറഞ്ഞു കഴിഞ്ഞിരിക്കുന്നു… സമർപ്പണം എന്നാൽ ക്രിസ്തുവിൽ ഒന്നായി തീരുക എന്നതാണ്…
എന്റെ ഈശോയെ, നിന്നിൽ പൂർണമായി എന്നെ സമർപ്പിക്കാൻ ഞാൻ ഇനിയും എത്രനാൾ കാത്തിരിക്കണം നാഥാ….
നന്ദി ഈശോയെ, കാൽവരിയിൽ നീ നിങ്ങൾക്കായി സമർപ്പിച്ച നിന്റെ ജീവിതം ഓർത്തുകൊണ്ട്… 🥰



Leave a reply to Jismaria George Cancel reply