💐 കാത്തിരിപ്പ് 💐
പുൽക്കൂടെന്നും നമ്മുക്ക് നൽകുന്ന ഒരു സന്ദേശം ഉണ്ട് കാത്തിരിക്കുക രക്ഷകന്റെ ജനനത്തിനായി ഒരുങ്ങുക എന്നതാണ്.
എല്ലാം ഉണ്ടായിട്ടും ദൈവ പുത്രൻ ഈ ഭൂമിയിൽ ജനിച്ചതോ ഒരു കാലിതൊഴുത്തിൽ… മഞ്ഞു പെയ്യുന്ന പാതിരാവിൽ സ്വർഗം ഭൂമിക്ക് സമ്മാനിച്ച ഒരു സ്നേഹ ചുംബനം ആയിരുന്നു പുൽക്കൂട്ടിൽ ജനിച്ച ദിവ്യ പൈതൽ…
അവന്റെ കളിയിലും ചിരിയിലും മാലാഖമാർ പോലും പാടി “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക് സമാധാനം”
ഉണ്ണി ഈശോ നൽകുന്ന നിത്യമായ സമാധാനം നമ്മുടെയൊക്കെ ജീവിതത്തിൽ സ്വന്തമാക്കാൻ നമുക്ക് നമ്മുടെ ജീവിതങ്ങളെ ഒരുക്കം… ഉണ്ണിക്കായി നമ്മുടെ ഹൃദയമാകുന്ന പുൽക്കൂടലങ്കരിക്കാം…
പുൽക്കൂട്ടിലെ ഉണ്ണി ഈശോ ഈ പുൽക്കൂട്ടിലേക്കുള്ള യാത്രയിൽ നമ്മളെ നയിക്കട്ടെ 🥰
Advertisements


Leave a comment