മാർ ബോസ്‌കോ പുത്തൂർ, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ

എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ബിഷപ് ബോസ്‌കോ പുത്തൂരിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നാളിതുവരെ എറണാകുളം-അങ്കമാലി  അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്തിരുന്ന ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്ത് പിതാവ് നൽകിയ രാജിക്കത്ത് സ്വീകരിച്ച ഫ്രാൻസിസ് പാപ്പാ, തൽസ്ഥാനത്തേക്ക് ബിഷപ് ബോസ്‌കോ പുത്തൂരിനെ നിയമിച്ചു.

ഓസ്‌ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ അദ്ധ്യക്ഷനായിരുന്നു ബിഷപ് ബോസ്‌കോ പുത്തൂർ.

തൃശൂർ അതിരൂപതാദ്ധ്യക്ഷനായിരുന്ന ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്തിനെ, എറണാകുളം-അങ്കമാലി അതിരൂപതയുടെ അദ്ധ്യക്ഷനായിരുന്ന കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയ്ക്ക് പകരമായി അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പാ മുൻപ് നിയമിച്ചിരുന്നു. ഭാരതകത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രെസിഡന്റ് കൂടിയാണ് ആർച്ച്ബിഷപ് താഴത്ത്.

ഡിസംബർ 7 വ്യാഴാഴ്ച, കർദ്ദിനാൾ ആലഞ്ചേരിയുടെ രാജിക്കത്ത് ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചതിന് പിന്നാലെയാണ്, പുതിയ നിയമനം. 2023 ഡിസംബർ 7 വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച തീരുമാനം പരിശുദ്ധ സിംഹാസനം അറിയിച്ചത്.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment