😊 രക്ഷ 😊
ക്രിസ്തുവിന്റെ ജനനം നമുക്കെന്നും നൽകുന്നത് രക്ഷ ആണ്… പാപത്തിന്റെ പടുകുഴിയിൽ വീണ മനുഷ്യനെ രക്ഷിക്കാൻ പിതാവായ ദൈവം തീരുമനസായതിന്റെ ആദ്യ പടിയാണ് പുത്രനെ ഭൂമിയിൽ മനുഷ്യന്റെ രൂപമെടുക്കാൻ തിരഞ്ഞെടുത്തത്…
അതുകൊണ്ടുതന്നെ പുൽക്കൂട് നമുക്ക് നൽകുന്നത് രക്ഷയുടെ അടയാളമായവൻ ജനിക്കാൻ തിരഞ്ഞെടുത്ത ഇടമാണ്…
ഉണ്ണി ഈശോയുടെ ജനനത്തിനായി ഒരുങ്ങുന്ന നമുക്കും ചിന്തിക്കാം… രക്ഷ എന്നാൽ… അവനോടൊപ്പം നാം ഓരോരുത്തരും ആയിരിക്കാൻ… അവൻ നമുക്കായി മനുഷ്യനായി ജനിച്ചു എന്നല്ലേ.
എന്നും പുൽക്കൂട്ടിലേക്കുള്ള യാത്ര ആ രക്ഷ സ്വന്തമാക്കാൻ നമ്മുടെ ജീവിതങ്ങൾ ഒരുക്കട്ടെ. 🥰



Leave a comment