വർഷത്തിന്റെ അവസാന ദിവസം ഒരു പ്രശസ്ത ഗ്രന്ഥകാരൻ അയാളുടെ പഠനമുറിയിൽ ഇരുന്ന് തന്റെ പേന എടുത്ത് എഴുതാൻ തുടങ്ങി:
“ഈ വർഷം എനിക്ക് പിത്താശയത്തിലെ കല്ലുകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തി. ഏറെ നാൾ കിടപ്പിലായിരുന്നു.
ഈ വർഷംതന്നെ എനിക്ക് 60 വയസ്സ് തികഞ്ഞു, ജോലിയിൽ നിന്നു വിരമിച്ചു … ഞാൻ വളരെയധികം സ്നേഹിച്ച ഒരു കമ്പനിയോടാണ് വിട പറയേണ്ടി വന്നത്. 35 വർഷമായി ചെയ്തുപോന്ന ജോലി അവസാനിച്ചു.
ഈ വർഷം തന്നെയാണ് എന്റെ പ്രിയപ്പെട്ട അമ്മ എന്നെ വിട്ടു പോയത്.
ഇതേ വർഷം തന്നെ, ഒരു വാഹനാപകടം നിമിത്തം എന്റെ മകന് അവസാന വർഷ മെഡിക്കൽ പരീക്ഷ എഴുതാൻ കഴിയാതെ പോയി. കാറിന്റെ കേടുപാടുകൾ തീർക്കാനുള്ള ചെലവ് ഈ വർഷത്തെ ദൗർഭാഗ്യത്തിന്റെ കൊടുമുടി അടയാളപ്പെടുത്തി.”
അവസാനം അദ്ദേഹം എഴുതി:
എന്തൊരു മോശം വർഷം!
എഴുത്തുകാരന്റെ ഭാര്യ മുറിയിലെത്തി. ദുഃഖിതനും ചിന്താകുലനുമായ തൻ്റെ ഭർത്താവിനെ ശ്രദ്ധിച്ചു. പിന്നിൽ നിന്ന് ഭാര്യ ഭർത്താവിന്റെ എഴുത്ത് കണ്ടു. അവൾ പതിയെ പിന്തിരിഞ്ഞു മുറി വിട്ടു.
ഏതാനും നിമിഷങ്ങൾക്കുശേഷം അവൾ തിരികെ വന്ന് ഒരു കടലാസ് അയാളുടെ നേരെ നീട്ടി. അതിൽ ഇങ്ങിനെ എഴുതിയിരുന്നു:
“ഈ വർഷം, എന്റെ ഭർത്താവിന് വർഷങ്ങളായി തന്റെ വയറിനെ അലട്ടിയ പിത്തസഞ്ചിയിലെ വേദനയിൽ നിന്ന് മുക്തി നേടാൻ കഴിഞ്ഞു.
ഇതേ വർഷം സാമാന്യം ആരോഗ്യവാനായിത്തന്നെ സന്തുഷ്ടമായ മാനസികാവസ്ഥയിൽ എന്റെ ഭർത്താവിന് സ്വന്തം ജോലിയിൽ നിന്ന് വിരമിക്കാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവളാണ്. ഞങ്ങളുടെ കുടുംബത്തെ പോറ്റാൻ 35 വർഷം ജോലി ചെയ്യാനും സമ്പാദിക്കാനും അദ്ദേഹത്തിന് അവസരം നൽകിയ ദൈവത്തിന് ഞാൻ നന്ദി പറയുന്നു.
ഇപ്പോൾ, എന്റെ ഭർത്താവിന് കൂടുതൽ സമയം എഴുതാൻ കഴിയും, അത് എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ ഇഷ്ട വിനോദം ആയിരുന്നു.
ഈ വർഷം തന്നെ എന്റെ 95 വയസ്സുണ്ടായിരുന്ന അമ്മായിയമ്മ ഒരു വേദനയും കൂടാതെ സമാധാനത്തോടെ ദൈവത്തിലേക്ക് മടങ്ങി.
എന്നിട്ടും ഇതേ വർഷം, ഭയങ്കരമായ ഒരു വാഹനാപകടത്തിൽ നിന്ന് ദൈവം ഞങ്ങളുടെ മകനെ സംരക്ഷിച്ചു. അപകടത്തിൽ ഞങ്ങളുടെ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു, പക്ഷേ എന്റെ മകൻ ഗുരുതരമായ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.”
അവസാന വാചകത്തിൽ ഭാര്യ ഇങ്ങനെ എഴുതി:
ദൈവത്തിൽ നിന്നുള്ള അസാധാരണമായ അനുഗ്രഹങ്ങൾ നിറഞ്ഞ ഒരു വർഷമായിരുന്നു കടന്നുപോയത് … ഞങ്ങൾ അത് അത്ഭുതത്തോടെയും നന്ദിയോടെയും ചെലവഴിച്ചു.
എഴുത്തുകാരൻ വികാരഭരിതനായി. അയാൾക്ക് കരച്ചിൽ അടക്കാനായില്ല. കണ്ണുനീർ തുള്ളികൾ അയാളുടെ പുഞ്ചിരിയെ മായ്ച്ചുകളഞ്ഞില്ല.
ഈ ഒരു വർഷം താൻ കടന്നുപോയ എല്ലാ സംഭവങ്ങൾക്കും വ്യത്യസ്തമായ അവളുടെ കാഴ്ചപ്പാടിന് അദ്ദേഹം നന്ദിയുള്ളവനായിരുന്നു. അതേ സംഭവങ്ങളുടെ മറ്റൊരു വീക്ഷണം അയാളെ അൽഭുതപ്പടുത്തി.
പ്രതികൂലമെന്ന് കരുതുന്ന ജീവിതാനുഭവങ്ങളെ പോസിറ്റീവ് വീക്ഷണകോണിൽ നിന്ന് കാണാൻ പരിശീലിക്കുക._ നമ്മുടെ ഹൃദയത്തിൽ നിന്ന് അസൂയ അകറ്റി നിർത്തുക.
റോസാച്ചെടികളിൽ മുള്ളുകളുള്ളതിനാൽ നമുക്ക് പരാതിപ്പെടാം; അല്ലെങ്കിൽ മുള്ളുകളുള്ള ചെടികളിൽ റോസാപ്പൂക്കൾ ഉള്ളതിനാൽ നമുക്ക് സന്തോഷിക്കാം….
🥰🥰🥰 Happy New Year 🥰🥰🥰
Source: WhatsApp | Author: Unknown



Leave a comment