ജ്വലനം

അഗ്നി എന്നും ഒരു അത്ഭുതം ആണ്. പഴയനിയമത്തിലെ കത്തുന്ന മുൾപ്പടർപ്പ് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. അഗ്നി സ്വന്തം സ്വഭാവം മറന്ന് എങ്ങനെ ജ്വലിക്കാം എന്ന് നമ്മെ കാണിച്ചു തരുന്നുണ്ട്. അന്ന് മോശ കണ്ട ആ കത്തുന്ന മുൾപ്പടർപ്പ് ഇന്ന് ക്രിസ്തുവിൽ നമുക്ക് കാണുവാൻ കഴിയും. മുറിവേറ്റതെങ്കിലും ജ്വലിക്കുന്ന ഒരു തിരു ഹൃദയം… അതിന്റെ ജ്വാലകൾക്ക് ജീവനുണ്ട്. അതല്ലേ അവൻ പറഞ്ഞത് ‘ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ നിങ്ങൾ എന്നിൽ നിന്ന് പഠിക്കുകയും എന്റെ നുകം വഹിക്കുകയും ചെയ്യുവിൻ’ എന്ന്.

പക്ഷെ ഈശോയുടെ ആ നുകം വഹിക്കണമെങ്കിൽ ആദ്യം നമ്മൾ പരിശുദ്ധത്മവിനാൽ ജ്വാലിക്കേണ്ടിയിരിക്കുന്നു. പൗലോസ് ശ്ലീഹ പറയുന്നപോലെ ‘തീഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവർ ആയി കർത്താവിനെ ശ്രുഷൂഷിക്കുവിൻ’ എന്ന്…
ക്രിസ്തുവിൽ ജ്വലിക്കുന്നവർ സ്നേഹത്തിൽ നിറഞ്ഞവർ ആണ്. അവർക്ക് ആരെയും വേദനിപ്പിക്കാൻ കഴിയില്ല.

ഈശോയിലേക്കൊന്നു തിരിഞ്ഞപ്പോൾ അവിടുത്തെ തിരുഹൃദയം പറഞ്ഞുതന്ന ഒന്നുണ്ട് സ്നേഹിക്കുക… സ്നേഹത്താൽ നിറയുക… ജ്വലിക്കുക… 🥰

നിന്റെ സഹനങ്ങളുടെ തീവ്രതയിൽ പോലും ആ സ്നേഹത്തിൽ നിറഞ്ഞു കവിയുക… അവനോളം നിന്നെ അവനുമാത്രമേ ജ്വലിപ്പിക്കാൻ കഴിയൂ…

നന്ദി ഈശോയെ, സ്നേഹജ്വലയായ നിന്റെ തിരുഹൃദയത്തെപ്രതി. 🔥🔥🔥

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment