Advertisements

ഉടഞ്ഞമണ്‍കലം

1 കര്‍ത്താവ് അരുളിച്ചെയ്തു: നീ പോയി കുശവനോട് ഒരു മണ്‍കലം വിലയ്ക്കു വാങ്ങുക. ജനപ്രമാണികളില്‍നിന്നും പുരോഹിതശ്രേഷ്ഠരില്‍നിന്നും കുറച്ചുപേരെ കൂട്ടിക്കൊണ്ട്,2 കലക്കഷണക്കവാടം കടന്ന് ബന്‍ഹിന്നോം താഴ്‌വരയില്‍ ചെല്ലുക. അവിടെവച്ചു ഞാന്‍ നിന്നോടു പറയുന്ന വാക്കുകള്‍ നീ പ്രഘോഷിക്കുക.3 നീ പറയണം: യൂദാരാജാക്കന്‍മാരേ, ജറുസലെംനിവാസികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഈ സ്ഥലത്ത് അനര്‍ഥം വര്‍ഷിക്കാന്‍ പോകുന്നു, കേള്‍ക്കുന്ന ഏതൊരുവന്റെയും ചെവി തരിപ്പിക്കുന്ന അനര്‍ഥം.4 എന്തെന്നാല്‍, ജനം എന്നെ ഉപേക്ഷിച്ചു. അവര്‍ ഈ സ്ഥലം അശുദ്ധമാക്കി. അവരോ അവരുടെ പിതാക്കന്‍മാരോ യൂദാ രാജാക്കന്‍മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്‍മാര്‍ക്ക് അവര്‍ ഇവിടെ ധൂപം അര്‍പ്പിച്ചു. നിഷ്‌കളങ്ക രക്തംകൊണ്ട് ഈ സ്ഥലം അവര്‍ നിറച്ചു.5 ബാലിനു ദഹനബലിയായി തങ്ങളുടെ മക്കളെ അഗ്‌നിയില്‍ ഹോമിക്കാന്‍വേണ്ടി അവര്‍ പൂജാഗിരികള്‍ പണിതു. അങ്ങനെ ചെയ്യാന്‍ ഞാന്‍ കല്‍പിക്കുകയോ വിധിക്കുകയോചെയ്തിട്ടില്ല. അങ്ങനെയൊന്നിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുകപോലും ചെയ്തില്ല.6 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ സ്ഥലം തോഫെത് എന്നോ ബന്‍ഹിന്നോം താഴ്‌വര എന്നോ വിളിക്കപ്പെടാത്ത ദിനങ്ങള്‍ വരുന്നു. കൊലയുടെ താഴ്‌വര എന്നായിരിക്കും അതു വിളിക്കപ്പെടുക.7 യൂദായുടെയും ജറുസലെമിന്റെയും പദ്ധതികള്‍ ഈ സ്ഥലത്തുവച്ചു ഞാന്‍ പരാജയപ്പെടുത്തും. അവയില്‍ ജനങ്ങള്‍ ശത്രുക്കളുടെ വാളിനിരയാകും. അവരെ വേട്ടയാടുന്നവര്‍ അവരെ വെട്ടിവീഴ്ത്തും. അവരുടെ മൃതശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഭക്ഷണമായി ഞാന്‍ നല്‍കും.8 ഈ നഗരത്തെ ഞാന്‍ ഭീകരവും അവജ്ഞാപാത്രവുമാക്കും; സമീപത്തുകൂടെ കടന്നുപോകുന്നവര്‍ അതിന്റെ കെടുതികള്‍ കണ്ടു ഭയപ്പെടുകയും വിസ്മയിച്ചു ചൂളം വിളിക്കുകയും ചെയ്യും.9 അവരുടെ ജീവനെ തേടുന്ന ശത്രുക്കള്‍ അവരെ വളയുകയും ഞെരുക്കുകയും ചെയ്യുമ്പോള്‍ അവര്‍ തങ്ങളുടെ പുത്രീപുത്രന്‍മാരുടെയും അയല്‍ക്കാരന്റെയും മാംസം ഭക്ഷിക്കാന്‍ ഞാന്‍ ഇടവരുത്തും.10 ഇതു പറഞ്ഞിട്ട് നിന്റെ കൂടെ പോന്നവര്‍ കാണ്‍കേ കലം ഉടയ്ക്കുക.11 എന്നിട്ട് അവരോടു പറയണം, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരിക്കലും കൂട്ടിച്ചേര്‍ക്കാനാവാത്തവിധം കുശവന്റെ കലം തകര്‍ന്നതുപോലെ ഈ ജനത്തെയും നഗരത്തെയും ഞാന്‍ തകര്‍ക്കും. വേറെ ഇടമില്ലാത്തതിനാല്‍ തോഫെത്തില്‍ അവരെ മറവുചെയ്യും.12 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ഞാന്‍ ഇപ്രകാരം ചെയ്യും. ഈ നഗരത്തെ ഞാന്‍ തോഫെത്തിനു തുല്യമാക്കും.13 ജറുസലെമിലെ ഭവനങ്ങളും യൂദാരാജാക്കന്‍മാരുടെ കൊട്ടാരങ്ങളും തോഫെത്‌പോലെ മലിനമാക്കപ്പെടും. ഈ ഭവനങ്ങളുടെ മേല്‍പ്പുരകളില്‍ ആകാശശക്തികള്‍ക്കു ധൂപാര്‍ച്ചനയും അന്യദേവന്‍മാര്‍ക്കു പാനീയബലിയും നടത്തിയിരുന്നു.14 തോഫെത്തില്‍ പ്രവചിക്കാന്‍ ദൈവം അയച്ച ജറെമിയാ അവിടെനിന്നു മടങ്ങി. ദേവാലയാങ്കണത്തില്‍ നിന്നുകൊണ്ട് അവന്‍ സകലരോടുമായി പറഞ്ഞു:15 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ പ്രഖ്യാപിച്ച എല്ലാ അനര്‍ഥങ്ങളും ഈ നഗരത്തിന്‍മേലും ചുറ്റുമുള്ള എല്ലാ പട്ടണങ്ങളിന്‍മേലും ഞാന്‍ വരുത്താന്‍ പോകുന്നു. എന്തെന്നാല്‍, അവര്‍ തങ്ങളുടെ ഹൃദയം കഠിനമാക്കുകയും എന്റെ വാക്കു നിരസിക്കുകയും ചെയ്തിരിക്കുന്നു.

Advertisements

The Book of Jeremiah | ജറെമിയാ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Fediverse reactions
July 2024
S M T W T F S
 123456
78910111213
14151617181920
21222324252627
28293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading