ദൈവത്തിൻ്റെ കരുണ തന്ന വിജയം: ജർമ്മൻ ഒളിമ്പിക് ചാമ്പ്യൻ

ദൈവത്തിൻ്റെ കരുണ തന്ന വിജയം: ജർമ്മൻ ഒളിമ്പിക് ചാമ്പ്യൻ

പാരീസിലെ സമ്മർ ഒളിമ്പിക്സ് വേദി പല കായികതാരങ്ങൾക്കും ദൈവവിശ്വാസത്തിൻ്റെ പ്രഘോഷണ വേദികൂടി ആയിരുന്നു. വനിതാ ഷോട്ട്പുട്ട് മത്സരത്തിലെ സ്വർണ്ണമെഡൽ ജേതാവ് ജർമ്മൻകാരി

യെമിസി ഒഗുൻലി തൻ്റെ വിജയം ദൈവത്തിൻ്റെ കരുണക്കാണ് സമർപ്പിച്ചത്. ഷോട്ട്പുട്ട് ഫൈനൽ മത്സരത്തിലെ ഒന്നാമത്തെ ശ്രമത്തിൽ ഫൗളിനു വിധേയായ തൻ്റെ അടുത്തശ്രമത്തിനു മുമ്പ് പാടിയ സുവിശേഷഗീതം മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഏറ്റുപാടിയിരുന്നു. ദൈവത്തിൻ്റെ കരുണ മുന്നോട്ടുപോകാൻ എന്നെ സഹായിച്ചു ഞാൻ ഇന്ന് എന്തയിരിക്കുന്നുവോ അതു ദൈവകൃപയാലാണ് എന്നു ഏറ്റുപറയുന്ന വിശ്വാസസാക്ഷ്യമായിരുന്നു ആ ഗാനം. വിജയത്തിൻ്റെ വിസ്മയനീതയിൽ തന്നിലേക്കു മാത്രം തിരിക്കുന്നവർക്കുള്ള ഒരു താക്കീതായിരുന്നു ഈ ജർമ്മൻ യുവതിയുടെ സാക്ഷ്യം.

ജർമ്മനിയിലെ പാസാവു രൂപതയിലെ മെത്രാൻ ബിഷപ് സ്റ്റെഫാൻ ഓസ്റ്റർ അടക്കം നിരവധി പേരാണ് യെമിസിയുടെ വിശ്വാസപ്രഘോഷണത്തെ പ്രശംസിച്ചു സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടത്.

കുർട്ട് കാറിൻ്റെ l Almost Let Go എന്ന ഗാനമാണ് യെമിസി ഏറ്റുപാടിയത് താൻ മികച്ച ഒരു കായികതാരം മാത്രമല്ല, ഒരു മികച്ച സുവിശേഷഗായിക കൂടിയാണ് എന്നവൾ തെളിയിച്ചു. ആ ഗാനത്തിൻ്റെ ഏതാനും വരികൾ ചുവടെ ചേർക്കുന്നു

I almost let go

I felt like I couldn’t take life anymore

My problems had me bound

Depression weighed me down

But God held me close

So I wouldn’t let go

God’s mercy kept me

So I wouldn’t let go

I almost gave up

I was right at the edge of a breakthrough

But I couldn’t see it

The devil really had me

But Jesus came and grab me

And He held me close, so I wouldn’t let go

God’s mercy kept me so I wouldn’t let go

So I’m here today because God kept me

I’m alive today only because of His grace

Oh, He kept me, God kept me, He kept me

So I wouldn’t let go

യെമിസിയുടെ വാർത്താസമ്മേളത്തിലെ ഗാനം കേൾക്കാൻ താഴേകാണുന്ന link ക്ലിക്ക് ചെയ്യുക

https://www.eurosport.de/…/olympia-2024…/video.shtml

ഫാ.ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment